HOME
DETAILS

കൈയാങ്കളി കേസ് പിന്‍വലിക്കുന്നതിനെതിരേ പ്രതിപക്ഷ പ്രതിഷേധം: നിയമസഭയില്‍ ബഹളം

  
backup
March 07 2018 | 21:03 PM

%e0%b4%95%e0%b5%88%e0%b4%af%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%b3%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%95

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെ.എം മാണി ബജറ്റവതരിപ്പിക്കുന്നതിനിടെ നിയമസഭയില്‍ ഇടത് എം.എല്‍.എമാര്‍ കൈയാങ്കളി നടത്തിയ സംഭവത്തില്‍ കേസ് പിന്‍വലിക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ വി.ഡി സതീശന്‍ കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടിസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.
പൊതുമുതല്‍ നശിപ്പിക്കപ്പെട്ടതിനാല്‍ അതിന്റെ നഷ്ടപരിഹാരം കേസില്‍ പ്രതികളായ എം.എല്‍.എ മാരില്‍നിന്ന് ഈടാക്കണമെന്നാണ് അടിയന്തരപ്രമേയ നോട്ടിസ് അവതരിപ്പിച്ച വി.ഡി സതീശന്‍ ആവശ്യപ്പെട്ടത്. സ്പീക്കറുടെ ഇരിപ്പിടവും മൈക്കും അടക്കമുള്ള വസ്തുക്കള്‍ അടിച്ചു തകര്‍ത്ത കേസായതിനാല്‍ ഇത് സംസ്ഥാനത്തിന് എതിരായി നടത്തിയ ക്രിമിനല്‍ കുറ്റം കൂടിയാണ്. കുറ്റകൃത്യം ചെയ്താല്‍ എം.എല്‍.എമാര്‍ക്ക് ഒരു സംരക്ഷണവും സഭ അനുവദിക്കുന്നില്ല. അത്തരം അവകാശങ്ങള്‍ എം.എല്‍.എമാര്‍ക്കില്ലെന്നും സതീശന്‍ പറഞ്ഞു.
ഇതിനിടെ സതീശന്റെ വാദങ്ങളെ എതിര്‍ത്ത് ഇ.പി ജയരാജന്‍ എഴുന്നേറ്റതോടെ രംഗം ചൂടുപിടിച്ചു. എകപക്ഷീയമായാണ് യു.ഡി.എഫ് സര്‍ക്കാര്‍ കേസ് എടുത്തതെന്നും വനിതാ എം.എല്‍.എമാര്‍ നല്‍കിയ പരാതിയില്‍ യു.ഡി.എഫ് സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചുവെന്നും ജയരാജന്‍ ചോദിച്ചു.
എന്നാല്‍, വനിതാ സാമാജികരുടെ പരാതിയില്‍ പറയുന്നതുപോലെ അന്നത്തെ ഭരണപക്ഷ എം.എല്‍.എമാര്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു എന്ന് നിയമത്തിന്റെ മുന്നില്‍ തെളിയിക്കാന്‍ കഴിഞ്ഞാല്‍ ആരോപണവിധേയരായവര്‍ക്കെതിരേ എന്ത് നടപടിവേണമെങ്കിലും എടുക്കാം എന്ന് സതീശന്‍ പറഞ്ഞതിനെ സി.പി.ഐ അംഗം ഇ.എസ് ബിജിമോള്‍ ചോദ്യം ചെയ്തു. സതീശന്‍ ബലാത്സംഗം എന്ന പദം ആവര്‍ത്തിച്ചത് തങ്ങളെ കൂടുതല്‍ അപമാനിക്കാനാണെന്നും പരാമര്‍ശം സഭാരേഖകകളില്‍നിന്ന് നീക്കം ചെയ്യണമെന്നും ബിജിമോള്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് സതീശന്‍ മാപ്പുപറയണമെന്ന ആവശ്യവുമായി ഭരണപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സതീശന് പിന്തുണയുമായി പ്രതിപക്ഷം നിലയുറപ്പിച്ചതോടെ സഭ ബഹളത്തില്‍ മുങ്ങി.
നിയമമന്ത്രി എ.കെ ബാലന്‍ അടക്കമുള്ളവരും ഇടപെട്ടതോടെ സഭയില്‍ വലിയ ബഹളമായി. വി.ഡി സതീശന്‍ സ്ത്രീകള്‍ക്കെതിരേ ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്ന് പറഞ്ഞ് പ്രതിപക്ഷനേതാവ് ചെന്നിത്തല ഉള്‍പ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങളും അദ്ദേഹത്തിന് പിന്തുണ നല്‍കി. സതീശന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്ന് അദ്ദേഹത്തിനെതിരേ മുദ്രാവാക്യം മുഴക്കിയ ഭരണപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. മാനഭംഗവും ബലാത്സംഗവും രണ്ടാണെന്നും രണ്ട് കുറ്റങ്ങള്‍ക്ക് വെവ്വേറെ വകുപ്പുകളാണ് ചുമത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ ബാലനും ചൂണ്ടിക്കാട്ടി.
അതേസമയം, വനിതാഅംഗങ്ങളെ അവഹേളിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയെന്ന ആരോപണം സതീശന്‍ നിഷേധിച്ചു. വനിതാഅംഗങ്ങളെ വസ്ത്രാക്ഷേപം നടത്തിയെന്നും ബലാത്സംഗം നടത്തിയെന്നും സഭയില്‍ ഉന്നയിച്ചത് അന്ന് പ്രതിപക്ഷനേതാവായിരുന്ന വി.എസ് അച്യുതാനന്ദനാണെന്നും അക്കാര്യം താന്‍ ഉന്നയിക്കുക മാത്രമാണ് ചെയ്തതെന്നും വി.ഡി സതീശന്‍ വിശദീകരിച്ചു.
പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് നിയമസഭയിലെ കൈയാങ്കളി കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തിന് മറുപടി നല്‍കി. വി.ഡി സതീശന്റെ പരാമര്‍ശം പരിശോധിച്ച് നീക്കം ചെയ്യാമെന്ന് അറിയിച്ച സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. കേസ് പിന്‍വലിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പുനപ്പരിശോധിച്ചില്ലെങ്കില്‍ തങ്ങള്‍ കോടതിയില്‍ നേരിടുമെന്ന് പ്രതിപക്ഷനേതാവ് വാക്കൗട്ട് പ്രസംഗത്തില്‍ പറഞ്ഞു. കേസ് പിന്‍വലിക്കരുതെന്നും സര്‍ക്കാര്‍ തീരുമാനം അധിക്ഷേപാര്‍ഹമാണെന്നും മാത്രം പറഞ്ഞ് മാണി പതിവില്‍നിന്ന് വ്യത്യസ്തമായി പ്രസംഗം ചുരുക്കിയതും ശ്രദ്ധേയമായി.
സര്‍ക്കാര്‍ തീരുമാനം ധനമന്ത്രി തോമസ് ഐസകിനുള്ള മുന്നറിയിപ്പാണെന്നും നാളെ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ആര്‍ക്കും തടയാമെന്ന സ്ഥിതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പി അംഗം ഒ. രാജഗോപാലും സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago