ശ്രീലങ്ക: ന്യൂനപക്ഷത്തിനെതിരേ ആക്രമണം തുടരുന്നു
കൊളംബോ: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും ശ്രീലങ്കയിലെ ന്യൂനപക്ഷത്തിനെതിരേയുള്ള അക്രമണങ്ങള്‍ കുറവില്ല. തലസ്ഥാനമായ കൊളംബോയുടെ സമീപ പ്രദേശമായ കാന്‍ഡി ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ മുസ്‌ലിം പള്ളികളും വ്യവസായ കേന്ദ്രങ്ങളും ബുദ്ധമത വിശ്വാസികള്‍ തകര്‍ത്തുവെന്ന് പൊലിസ് പറഞ്ഞു.
മെനിന്നയെന്ന പ്രദേശത്ത് ഇന്നലെ പൊലിസും ജനങ്ങളും തമ്മില്‍ ഏറ്റുമുട്ടി. ഇവരെ പിരിച്ചുവിടാനായി പൊലിസ് ടിയര്‍ ഗ്യാസ് പെട്ടിച്ചു. കര്‍ഫ്യൂ ലംഘിച്ചതിന്് ഏഴു പേരെ അറസ്റ്റ് ചെയ്‌തെന്നും മൂന്ന് പൊലിസുകാര്‍ക്ക് ആക്രമണങ്ങളില്‍ പരുക്കേറ്റെന്നും പൊലിസ് വക്താവ് റുവാന്‍ ഗണേഷ്‌കര പറഞ്ഞു.
കിഴക്കന്‍ കൊളംബോയില്‍ നിന്ന് 115 കി.മീ അകലെയുള്ള കാന്‍ഡിയില്‍ സുരക്ഷയ്ക്കായി കൂടുതല്‍ സൈന്യത്തെ ഇന്നലെ സര്‍ക്കാര്‍ നിയോഗിച്ചു. ഇരു വിഭാഗങ്ങള്‍ക്കിടിയിലുമായി നടക്കുന്ന സംഘര്‍ഷത്തില്‍ ഇതുവരെ രണ്ട് പേര്‍ കൊല്ലപ്പെടുകയും 150 ഓളം വീടുകളും നിരവധി കടകളും വാഹനങ്ങളും തകര്‍ക്കപ്പെട്ടുവെന്ന് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം 24 കാരനായ മുസ്‌ലിം യുവാവിന്റെ മൃതദേഹം അഗ്നിക്കിരയാക്കിയ കെട്ടിടങ്ങള്‍ക്കിടിയില്‍ നിന്ന് കണ്ടെത്തിയതോടൊണ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്. ഇതിനെ തുടര്‍ന്നാണ് പ്രസിഡന്റ് മൈത്രിപാല സിരിസേന രാജ്യത്ത് പത്ത് ദിവസം അടിന്താരാവസ്ഥ പ്രഖ്യാപിച്ചത്. ആക്രമണത്തെ തുടര്‍ന്ന് ശ്രീലങ്കന്‍ പാര്‍ലമെന്റ് ചൊവ്വാഴ്ച രാജ്യത്തെ മുസ്‌ലിംകളോട് ക്ഷമാപണം നടത്തിയിരുന്നു.
ശ്രീലങ്കയിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള തുടര്‍ച്ചയായ ആക്രമണങ്ങളില്‍ യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ സഈദ് റായിദ് അല്‍ ഹുസൈന്‍ കഴിഞ്ഞ ദിവസം ഉത്കണഠ പ്രകടിപ്പിച്ചു. വര്‍ഷങ്ങളായി മുസ്‌ലിം ബുദ്ധ മതക്കാര്‍ക്കടയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് കാന്‍ഡി. കഴിഞ്ഞാഴ്ച ബുദ്ധ മത വിശ്വാസിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെയാണ് ഇവിടെ ഇടവേളയ്ക്ക് ശേഷം വീണ്ടും സംഘര്‍ഷം ഉടലെടുത്തത്.
മുസ്‌ലിംകള്‍ ഇദ്ദേഹത്തെ ആക്രമിച്ച് കൊലപ്പെടുത്തുകയാണെന്ന് ആരോപിച്ചാണ് ബുദ്ധ തീവ്രവാദികള്‍ ആക്രമണം തുടങ്ങിയത്. കഴിഞ്ഞാഴ്ച സമീപ നഗരമായ അമ്പാര നഗരത്തിലും ഒരു കടയില്‍ ഉടലെടുത്ത സംഘര്‍ഷം മുസ്‌ലിം വിരുദ്ധ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. 21 ദശലക്ഷം ജനസംഖ്യയുള്ള ശ്രീലങ്കയില്‍ ഒന്‍പതു ശതമാനമാണ് മുസ്‌ലിംകള്‍. 70 ശതമാനം ബുദ്ധ മത വിശ്വസികളും 13 ശതമാനം ഹിന്ദുക്കളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."