അഫ്ഗാനില്‍ യു.എസ് ഡ്രോണ്‍ ആക്രമണം; 20 താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്താനില്‍ യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ 20 പാകിസ്താന് താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ അഫ്ഗാന് പ്രവിശ്യയായ കുനാറിലെ ഒറ്റപ്പെട്ട കേന്ദ്രത്തിലെ സൈനിക പരിശീലന കേന്ദ്രത്തിനു നേരെയാണ് യു.എസ് സൈന്യം ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരില്‍ പാകിസ്താന് തെഹ്രീകെ താലിബാന്(ടി.ടി.പി) നേതാവിന്റെ മകനും ഉണ്ടെന്നാണു വിവരം.
സരേഷാ സുല്‍ത്താല്‍ ഷാഹ് ഗ്രാമത്തിലായിരുന്നു സംഭവം. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന വനമേഖലയാണിത്. രഹസ്യതാവളത്തില്‍ താലിബാന് ഭീകരര്‍ പാകിസ്താനില്‍ ചാവേര്‍ ആക്രമണത്തിനു തയാറെടുക്കുകയായിരുന്നു വെന്ന് പാക് രഹസ്യാന്വേഷണ ഏജന്‍സിയിലെ വൃത്തങ്ങള്‍ ആരോപിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ചാവേര്‍ ആക്രമണം പരിശീലകനുമായിരുന്നുവെന്നും സംഘം പറഞ്ഞു.
സംഘത്തെ വിവിധ സ്ഥലങ്ങളിലേക്കു ദൗത്യത്തിനു പറഞ്ഞയക്കുന്നതിനു മുന്നോടിയായി താലിബാന് നേതാക്കള്‍ ഇവിടെയെത്തിയിരുന്നു.
ടി.ടി.പി നേതാവ് ഗുല്‍ മുഹമ്മദ്, ചാവേര്‍ പരിശീലകന് ഖാരി യാസീന്‍, ടി.ടി.പിയുടെ മുതിര്‍ന്ന നേതാവ് ഫസ്ലുല്ല ഖുറാസാനിയുടെ മകന് എന്നിവര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."