മ്യാന്‍മറിനെതിരേ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് യു.എന്‍
ഹേഗ്: റോഹിംഗ്യകള്‍ക്കെതിരേ ആക്രമണം നടത്തുന്നതിന് മ്യാന്‍മറിനെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ കീഴില്‍ അന്വേഷണം നടത്തണമെന്ന് യു.എന്‍ മനുഷ്യാവകാശ തലവന്‍ സെയിദ് ബിന്‍ റാഇദ് സെയിദ് അല്‍ ഹുസൈന്‍ ആവശ്യപ്പെട്ടു. മ്യാന്‍മറിനെതിരേ കേസെടുക്കണമെന്നും റോഹിംഗ്യകള്‍ക്കെതിരേ ആക്രമണം നടന്ന സ്ഥലങ്ങളില്‍ അന്വേഷണം നടത്താന്‍ സാഹചര്യമൊരുക്കണമെന്നും അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
റോഹിംഗ്യകള്‍ക്കെതിരേ മ്യാന്‍മര്‍ ആക്രമണങ്ങള്‍ നടത്തിയില്ലെന്ന് അവകാശപ്പെടുകയാണെങ്കില്‍ റാഖൈന്‍ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ തങ്ങളെ അനുവദിക്കണമെന്ന് ജനീവയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സെയിദ് ആവശ്യപ്പെട്ടു. റോഹിംഗ്യയില്‍ വംശഹത്യ നടന്നിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ കോടതിക്ക് മാത്രമാണ് ഇക്കാര്യം സ്ഥിരീകരിക്കാനാവുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
റോഹിംഗ്യകളെ വംശഹത്യ ചെയ്തിരുന്നെങ്കില്‍ അവര്‍ ആരും രാജ്യത്ത് അവശേഷിക്കുകയില്ലെന്ന് മ്യാന്‍മര്‍ ദേശീയ സുരക്ഷാ തലവന്‍ താങ് തുന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മ്യാന്മറിനെതിരേ അന്വേഷണ ആവശ്യവുമായി യു.എന്‍ രംഗത്തെത്തുന്നത്.
എന്നാല്‍ മ്യാന്‍മറിനെതിരേ അന്താരാഷ്ട്ര അന്വേഷണം നടത്തണമെന്ന് യു.എന്‍ പ്രഖ്യാപിക്കാന്‍ വളരെ വൈകിയെന്ന് റോഹിംഗ്യന്‍ ആക്ടിവിസ്റ്റ് റോ നെ സാന്‍ ലിന്‍ പറഞ്ഞു. മ്യാന്‍മര്‍ നേതാക്കളെ അന്താരാഷ്ട്ര കോടതിയില്‍ വിജാരണ ചെയ്യപ്പെടണമെന്നും ഈ വംശഹത്യ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."