സ്ത്രീകളുടെയും കുട്ടികളുടെയും അവകാശ സംരക്ഷണം തുറന്ന ചര്‍ച്ചയ്ക്കു വഴിയൊരുക്കി വനിതാ ദിനാചരണം
തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളും അവയെങ്ങനെ നിയമപരമായി നേരിടാം എന്നതിനെക്കുറിച്ചുമുള്ള തുറന്ന ചര്‍ച്ചയ്ക്കു കനകക്കുന്ന് കൊട്ടാരം വേദിയായി.
ഇതോടൊപ്പം കേരള മെഡിക്കോലീഗല്‍ പ്രോട്ടോകോളും ചര്‍ച്ച ചെയ്തു.
അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് വനിതാശിശു വികസനവകുപ്പും ആരോഗ്യവകുപ്പ് ഡയരക്ടറേറ്റും ദേശീയ ആരോഗ്യദൗത്യവും സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.
ആരോഗ്യ സാമൂഹ്യനീതി വകുപ്പു മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സംവാദം ഉദ്ഘാടനം ചെയ്തു.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടര്‍ ഡോ. എ. റംലാ ബീവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യവകുപ്പ് ഡയരക്ടര്‍ ഡോ. ആര്‍. എല്‍. സരിത സ്വാഗതം ആശംസിച്ചു.
സീനിയര്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റ് ആന്‍ഡ് പൊലിസ് സര്‍ജന്‍ ഡോ. പി.ബി. ഗുജ്‌റാള്‍, കേരള ബാലാവകാശ കമ്മിഷന്‍ മുന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ശോഭാ കോശി, ബാലാവകാശ കമ്മിഷന്‍ മുന്‍ മെമ്പറായ അഡ്വ. ആര്‍.എന്‍. സന്ധ്യ, ദേശീയ ആരോഗ്യദൗത്യം കൗമാര ആരോഗ്യ പരിപാടിയുടെ സ്റ്റേറ്റ് നോഡല്‍ ഓഫിസര്‍ ഡോ. അമര്‍ ഫെറ്റില്‍ പാനല്‍ അംഗങ്ങളായി ചര്‍ച്ചയില്‍ പങ്കെടുത്തു.
ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ (ആര്‍.സി.എച്ച്) ഡോ.നിത വിജയന്‍ മോഡറേറ്ററായ ചര്‍ച്ചയില്‍ ജോയിന്റ് ഡി.എം.ഇ. ഡോ. ശ്രീകുമാരിയും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."