വാത്തുരുത്തി, അറ്റ്‌ലാന്റിസ് ഓവര്‍ബ്രിഡ്ജുകള്‍ക്ക് കിഫ്ബിയില്‍ നിന്ന് സഹായം അനുവദിക്കണമെന്ന്
കൊച്ചി: വാത്തുരുത്തി, അറ്റ്‌ലാന്റിസ് റെയില്‍വേ ഓവര്‍ബ്രിഡ്ജുകള്‍ക്ക് കിഫ്ബിയില്‍ നിന്നും സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രൊഫ. കെ.വി തോമസ് എം.പി, ഹൈബി ഈഡന്‍ എം.എല്‍.എ എന്നിവര്‍ ധനമന്ത്രി തോമസ് ഐസക്കിന് നിവേദനം നല്‍കി.
ഇക്കാര്യം പ്രത്യേകം പരിഗണിക്കാമെന്ന് നേരിട്ടുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം ഉറപ്പ് നല്‍കിയെന്ന് കെ.വി തോമസ് അറിയിച്ചു. ഇടപ്പള്ളി അമൃത ആശുപത്രിക്ക് സമീപം റെയില്‍വേ അണ്ടര്‍ പാസ് നിര്‍മിക്കുന്നതിന് ഹൈബി ഈഡന്‍, പി.ടി തോമസ് എന്നിവരുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള പണം അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇന്ത്യയിലെ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കണ്ണ് തുറക്കേണ്ട സംഭവങ്ങളാണ് ഗോവയിലും മേഖലയിലും നടന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."