സിവില്‍ സ്റ്റേഷന്‍ ശൗച്യാലയം: ശുചീകരണത്തിനായി ഹരജി നല്‍കി
കായംകുളം: മലിനമായ മിനി സിവില്‍സ്റ്റേഷന്‍ ശൗച്യാലയം ഉടന്‍ ശുചീകരിച്ച് പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമാക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ ഫോറം പ്രസിഡന്റ് അഡ്വ. ഒ. ഹാരിസ് താലൂക്ക് നിയമ സേവന അതോറിറ്റി മുന്‍പാകെ പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്തു.
മാസങ്ങളായി കക്കൂസ് മാലിന്യങ്ങള്‍ നിറഞ്ഞു ഉപയോഗിക്കാനാവാതെ മലിനജലം കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുകയാണ്. കൊതുക്, ഈച്ച, ചെറുപ്രാണികള്‍, ബാക്ടീരിയ, ഫംങ്കസ്, അടക്കമുള്ള ജീവികള്‍ പരക്കുകയും ചെയ്യുന്നു. ദിവസേന നൂറുകണക്കിന് ആളുകള്‍ വരുന്ന കൃഷി, എംപ്ലോയ്‌മെന്റ്, അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്, തൊഴില്‍, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍, ഓണാട്ടുകരവികസന ഏജന്‍സി എന്നീ ഓഫിസുകള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കെട്ടിടത്തിലാണ് മാലിന്യങ്ങള്‍ നിറഞ്ഞ പൊതു ശൗച്യാലയം ഉള്ളത്. നിരവധി പ്രാവശ്യം മാധ്യമങ്ങളും പൊതുപ്രവര്‍ത്തകരും ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല.
ആലപ്പുഴ ജില്ലാകലക്ടര്‍, താലൂക്ക് തഹസീല്‍ദാര്‍, പൊതുമരാമത്തു വകുപ്പ് അസിസ്റ്റന്റ് എന്‍ജിനിയര്‍ കെട്ടിട വിഭാഗം ഹരിപ്പാട് എന്നിവരെ എതിര്‍കക്ഷി കളാക്കിയാണ് ഹരജി ഫയല്‍ ചെയ്തത്. സമീപ ദിവസം തന്നെ മിനിസിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിലെ രണ്ടാം നിലയില്‍ കായംകുളം മുന്‍സിഫ് കോടതി മാറ്റി സ്ഥാപിക്കാനിരിക്കെയാണ് ശൗച്യാലയം മാലിന്യം നിറഞ്ഞ് വൃത്തിഹീനമായിട്ടുള്ളത്. കക്കൂസ് ടാങ്ക് നിറഞ്ഞതാണ് താഴത്തെ നിലയിലുള്ള പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള ടോയ്‌ലറ്റില്‍ കൂടി കക്കൂസ് മാലിന്യം പരന്നൊഴുകാന്‍ കാരണം. സേഫ്റ്റിടാങ്ക് യഥാസമയം ശുചീകരിക്കാനാവശ്യമായ നടപടിയെടുക്കാന്‍ മേലധികാരികള്‍ തയാറാവാത്തതാണ് .
ഇപ്പോള്‍ തന്നെ ഇതില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ വരുന്നവരെ കൊണ്ടു താഴത്തെ നിലയിലും പരിസരത്തും വന്‍ ജനത്തിരക്കാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."