HOME
DETAILS
MAL
മൊഗ്രാല്‍ പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു
backup
March 11 2018 | 02:03 AM
കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി ജലീല്‍ സമ്മാനിച്ചു. സമ്പൂര്‍ണ ഗുണമേന്മ സംവിധാനം ഫലപ്രദമായി നടപ്പിലാക്കി പൊതുജനങ്ങള്‍ക്ക് മികച്ച ആതുര ശുശ്രൂഷയും സേവനങ്ങളും നല്‍കിയതിനാണ് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.
ഇതു ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ കുടുംബാരോഗ്യ കേന്ദ്രമാണ് മൊഗ്രാല്‍ പുത്തൂരിലേത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീല്‍, മെഡിക്കല്‍ ഓഫിസര്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി. ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ജില്ലാ കലക്ടര്‍ കെ. ജീവന് ബാബു സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."