ട്രെയിന്‍ യാത്രക്ക് റിസര്‍വ് ചെയ്ത ടിക്കറ്റ് മറ്റൊരാള്‍ക്ക് മാറ്റി നല്‍കാം
ന്യൂഡല്‍ഹി: റിസര്‍വ് ചെയ്തിട്ടും യാത്ര ചെയ്യാന്‍ കഴിയാത്തവര്‍ക്ക് അവരുടെ ടിക്കറ്റ് മറ്റാരുടെയെങ്കിലും പേരിലേക്ക് മാറ്റാന്‍ കഴിയുന്ന പദ്ധതിക്ക് റെയില്‍വേ തുടക്കം കുറിക്കുന്നു. ഇതുസംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ റെയില്‍വേ മന്ത്രാലയം പുറപ്പെടുവിച്ചു.
സീറ്റുകള്‍, ബര്‍ത്തുകള്‍ എന്നിവ റിസര്‍വ് ചെയ്ത യാത്രക്കാരന് മറ്റൊരു യാത്രക്കാരന്റെ പേരിലേക്ക് ടിക്കറ്റ് മാറ്റണമെങ്കില്‍ പ്രധാന സ്റ്റേഷനുകളിലെ ചീഫ് റിസര്‍വേഷന്‍ സൂപ്പര്‍വൈസര്‍ക്ക് അപേക്ഷ നല്‍കേണ്ടതാണ്.
യാത്രക്കാരന് തന്റെ കുടുംബത്തില്‍ തന്നെയുള്ള മറ്റൊരാള്‍ക്ക് ടിക്കറ്റ് മാറ്റി നല്‍കാം. പിതാവ്, മാതാവ്, സഹോദരന്, സഹോദരി, മകന്, മകള്‍, ഭര്‍ത്താവ്, ഭാര്യ എന്നിവരുടെ പേരിലേക്ക് മാറ്റണമെങ്കില്‍ ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പ് അപേക്ഷ നല്‍കിയിരിക്കണം
യാത്രക്കാരന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെങ്കില്‍, ഡ്യൂട്ടിക്ക് പോകുമ്പോള്‍ നിശ്ചിത ട്രെയിനിന്റെ പുറപ്പെടല്‍ സമയത്തിന് 24 മണിക്കൂര്‍ മുന്‍പ് ടിക്കറ്റ് മാറ്റാന്‍ അവസരമുണ്ടാകും.
യാത്രക്കാരന് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥിയാണെങ്കില്‍ സ്ഥാപന മേധാവി മുഖാന്തിരം എഴുതി തയാറാക്കിയ അപേക്ഷ ട്രെയിന്‍ പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുന്‍പ് റെയില്‍വേയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നല്‍കണം.
വിവാഹ സംഘം റിസര്‍വ് ചെയ്യുന്ന ടിക്കറ്റുകളും മാറ്റി നല്‍കും. ഇതിനായി സംഘത്തിലെ തലവനായ ആരെങ്കിലും ട്രെയിന്‍ പുറപ്പെടുന്നതിന് 48 മണിക്കൂറിനകം അപേക്ഷ നല്‍കണം.
ഇത്തരത്തില്‍ ടിക്കറ്റുകള്‍ മാറ്റിനല്‍കാന്‍ കഴിയുന്നത് ഒരുതവണ മാത്രമായിരിക്കും. എന്നിരുന്നാലും ചില സന്ദര്‍ഭങ്ങളില്‍ വിവാഹ സംഘം, എന്‍.സി.സി കാഡറ്റുകള്‍ എന്നിവര്‍ അപേക്ഷ നല്കിയാല് എത്രപേരാണോ സംഘത്തിലുള്ളത് അവരുടെ 10 ശതമാനം ടിക്കറ്റുകള്‍ ഇത്തരത്തില്‍ മാറ്റിയെടുക്കാന്‍ കഴിയും എന്നും റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."