നാടുണര്‍ത്തി മുസ്‌ലീം ലീഗ് ഉണര്‍ത്തുജാഥ
തളിപ്പറമ്പ് : മുസ്ലിംലീഗ് ലീഗ് സ്ഥാപക ദിനമായ ഇന്നലെ മുസ്ലിംലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉണര്‍ത്തു ജാഥ സംഘടിപ്പിച്ചു.
സയ്യിദ് നഗറില്‍ നഗരസഭ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൊടിയില്‍ സലീമിന് പതാക കൈമാറിജാഥയുടെ ഉദ്ഘാടനം നിര്‍വഹിച്ചു
. നിരവധി ശാഖകളില്‍ സ്വീകരണം ഏറ്റുവാങ്ങി തളിപ്പറമ്പ് ഹൈവേയില്‍ സമാപിച്ചു. സമാപന പരിപാടി യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.സുബൈര്‍ ഉദ്ഘാടനം ചെയ്തു. ജാഥയില്‍ മണ്ഡലം നേതാക്കളായ സി.പി.വി അബ്ദുള്ള, പി.മുഹമ്മദ് ഇഖ്ബാല്‍, കെ.മുസ്തഫ ഹാജി, കെ.വി.അബൂബക്കര്‍ ഹാജി, പി.സി.നസീര്‍, ഫൈസല്‍ ചെറുകുന്നോന്‍, കെ.വി.ഉദൈഫ്, ഓലിയന്‍ ജാഫര്‍, സി.പി.ഖാദര്‍ ഹാജി, പി.എം.അസീസ് ഹാജി, പറമ്പില്‍ അബ്ദുറഹ്മാന്‍, സി.സിറാജ്, എന്‍.യു.ഷഫീഖ്, ഉസ്മാന്‍ കൊമ്മച്ചി, പി.എ.ഇര്‍ഫാന്‍ സംസാരിച്ചു. പി.പി.മുഹമ്മദ് നിസാര്‍ സ്വാഗതവും പി.പി.ഇസ്മായില്‍ നന്ദിയും പറഞ്ഞു.
തളിപ്പറമ്പ് : മുസ്ലിംലീഗ് ലീഗ് സ്ഥാപക ദിനത്തില്‍ മുസ്ലിം ലീഗ് ആന്തൂര്‍ മുന്‍സിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഉണര്‍ത്തു ജാഥ സംഘടിപ്പിച്ചു.
ധര്‍മ്മശാല മുതല്‍ കടമ്പേരിവരെ നടന്ന ജാഥയില്‍ നിരവധിപേര്‍ പങ്കെടുത്തു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എസ്. മുഹമ്മദ് സമദ് കടമ്പേരിക്ക് പതാക നല്‍കി ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളില്‍നടന്ന സ്വീകരണത്തില്‍ സി.പി.വി അബ്ദുള്ള, ജംഷീര്‍ ആലക്കാട്. പി മുഹമ്മദ് ഇഖ്ബാല്‍,, കെ.വി അബുബക്കര്‍ ഹാജി, അലി മഗര പ്രസംഗിച്ചു.
സമാപന സമ്മേളനം അബ്ദുള്‍ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, മുത്തലിബ് ഫൈസി മുഹമ്മദലി ബക്കളം എന്നിവര്‍ സംസാരിച്ചു. ഉണര്‍ത്തു ജാഥക്ക് സി.മുഹമ്മദ് അഷറഫ്, ബി കബീര്‍, എന്‍.യു മുഹ്‌സിന്‍, കെ.ആബിദ്, കെ.വി ഷാജില്‍, സി. ശംസുദീന്‍, വി.കെ ജംഷീല്‍, മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."