താവത്ത് ബാറില്‍ കയറി അക്രമം
പഴയങ്ങാടി:താവം പ്രതീക്ഷ ബാറില്‍ ഗുണ്ടാ ആക്രമണം ബാര്‍ തകര്‍ത്തു ശനിയാഴ്ച്ച രാത്രി 11.45 ഓടെയാണ് സംഭവം.
ബാര്‍ അടക്കുവാന്‍ നേരത്ത് 20തോളം പേര്‍ എത്തിയാണ് ബാര്‍ അടിച്ച് തകര്‍ത്തത്. ജനല്‍ചില്ലുകള്‍, മുന്‍ ഭാഗത്തെ ഡോര്‍ ഉള്‍പടെ സാധന സാമഗ്രികള്‍ അടിച്ചു തകര്‍ത്തു. കണ്ണപുരം പൊലിസ് സ്ഥലത്തെത്തിപരിശോധന നടത്തി.
കഴിഞ്ഞ ദിവസം ബാറില്‍ നിന്ന് അരലിറ്റര്‍ മദ്യം മോഷ്ടിച്ചു എന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന് പരുക്കേറ്റിരുന്നു.ഇതിന് പിന്നാലെയാണ് സംഘം ചേര്‍ന്ന് എത്തിയവര്‍ ബാര്‍ അടിച്ച് തകര്‍ത്തതെന്ന് പൊലിസ് പറയുന്നു. മൂന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായും കൂടാതെ കൗണ്ടറില്‍ നിന്ന് 50,000 രൂപയും, 19000 രൂപയുടെ മദ്യം കവര്‍ന്നതായും ബാര്‍ മാനേജര്‍ വി.എം ദിലിപ് കണ്ണപുരം പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.സി.സി.ടി.വി യില്‍ അക്രമികളുടെ ദൃശ്യം പതിഞ്ഞതായി ജീവനക്കാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."