HOME
DETAILS
MAL
സര്‍ക്കാര്‍ സ്വീകരിക്കുന്നത് മദ്യലോബികളെ സഹായിക്കുന്ന നിലപാട്: കെ.സി.ബി.സി
backup
March 12 2018 | 07:03 AM
കോതമംഗലം: മദ്യവര്‍ജന നയം പറഞ്ഞ് അധികാരത്തിലെത്തിയ സര്‍ക്കാര്‍ മദ്യവര്‍ജനത്തിനായി യാതൊരു നടപടിയും സ്വീകരിക്കാതെ കേരളം മുഴുവന്‍ മദ്യം സുലഭമായി വിതരണം ചെയ്യുന്ന നടപടികളിലൂടെ മദ്യലോബികളെ സഹായിക്കുന്ന നിലപാടാണ് സ്വികരിക്കുന്നതെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി കോതമംഗലം രൂപത സമിതി. 650 പുതിയ മദ്യശാലകള്‍ തുറക്കുന്നതോടെ കേരളം മദ്യാലയമായി മാറും. ഫാ. സെബാസ്റ്റ്യന്‍ കണിമറ്റത്തില്‍ ഉദ്ഘാടനം ചെയ്തു.
ജയിംസ് കോറമ്പേല്‍ അധ്യക്ഷത വഹിച്ചു. ആന്റണി പുല്ലന്, ജോബി ജോസഫ്, ഡെയ്സ് മാത്യു, ബേബി സേവ്യര്‍, സുനില്‍ സോമന്, ജോളി ജോസഫ്, ജോസ് കൈതമന, ജോണി കണ്ണാടന്‍, ലിന്‍സി കണ്ണാടന്‍, ജോര്‍ജ്കുട്ടി, മനോജ് ഓടയ്ക്കല്‍, ഷിബു മാലിയില്‍, ഷാജി കിളി വള്ളിക്കല്‍, ജിജോനൊടും കല്ലേല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."