HOME
DETAILS

മൊബൈല്‍ ടവറുകള്‍ക്ക് ലക്ഷങ്ങളുടെ നികുതി കുടിശ്ശിക പഞ്ചായത്തധികൃതര്‍ നിയമ നടപടികളിലേക്ക്

  
backup
March 12 2018 | 07:03 AM

%e0%b4%ae%e0%b5%8a%e0%b4%ac%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%b5%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b2%e0%b4%95-2



അരീക്കോട്: പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍ ഉള്‍പ്പെടെയുള്ള മൊബൈല്‍ കമ്പനികള്‍ അവരുടെ ടവറുകളുടെ നികുതി ഇനത്തില്‍ പഞ്ചായത്തുകള്‍ക്ക് കുടിശ്ശിക വരുത്തിയത് ലക്ഷങ്ങള്‍. കീഴുപറമ്പ് പഞ്ചായത്തിലെ ബി.എസ്.എന്‍.എല്‍ ടവര്‍ 2013-14 സാമ്പത്തിക വര്‍ഷം മുതലുള്ള അഞ്ചു വര്‍ഷത്തെ നികുതി ഇനത്തില്‍ 97,342 രൂപ അടക്കേണ്ടതുണ്ട്. ഇവിടെ സ്വകാര്യ കമ്പനിയായ വോഡഫോണിന്റെ 2013-14 വര്‍ഷം മുതലുള്ള കുടിശ്ശിക 1,18,125 രൂപയും ഇന്‍ഡസ് ടവറിന്റെ 2016-17 വര്‍ഷം മുതലുള്ള കുടിശ്ശിക 57,750 രൂപയുമാണ്. മറ്റൊരു സ്വകാര്യ കമ്പനിയുടെ ടവറായ എ.ടി.സി.മാത്രമാണ് കുടിശ്ശികയില്ലാത്തത്.
നീണ്ട വ്യവഹാരങ്ങള്‍ക്ക് ശേഷവും ബി.എസ്.എന്‍.എല്‍ അടക്കമുള്ള കമ്പനികള്‍ ടവറുകളുടെ നികുതി കുടിശ്ശിക അടക്കുന്നില്ലെന്നും നേരില്‍ ബന്ധപ്പെട്ടപ്പോള്‍ പോലും നിഷേധാത്മക നിലപാടാണ് ബന്ധപ്പെട്ടവര്‍ക്കെന്നും കീഴുപറമ്പ് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. ഇതിനെതിരെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനും നിയമ നടപടി ആരംഭിക്കാനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.
ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ എയര്‍ടെല്ലിന്റെ ആറ് ഇന്‍ഡസ് ടവറുകളും ബി.എസ്.എന്‍.എല്ലിന്റെ ഒന്നും അടക്കം ഏഴ് ടവറുകളാണുള്ളത്. ഇതില്‍ ബി.എസ്.എന്‍.എല്‍ 90,977 രൂപയും ഇന്‍ഡസ് ടവര്‍ മൊത്തം 3,03,149 രൂപയും കുടിശ്ശികയായി നല്‍കാനുണ്ട്. കൂടാതെ ബി.എസ്.എന്‍.എല്‍ അവരുടെ പനംപ്ലാവ് എക്‌സ്‌ചേഞ്ചിന്റെ കെട്ടിട നികുതി ഇനത്തില്‍ 82,825 രൂപ വേറെയും നല്‍കേണ്ടതുണ്ട്. ഇവിടയും നിയമനടപടിക്കൊരുങ്ങുകയാണ് അധികൃതര്‍ .
അരീക്കോട് പഞ്ചായത്തില്‍ ബി.എസ്.എന്‍.എല്ലിന്റ രണ്ടും റിലയന്‍സിന്റേത് ഉള്‍പ്പെടെയുള്ള സ്വകാര്യ കമ്പനികളുടേത് എട്ടും അടക്കം മൊത്തം പത്ത് ടവറുകളാണുള്ളത്.
ഇവയുടെ കാര്യത്തില്‍ യഥാസമയം പ്രോസിക്യൂഷ്യന്‍നടപടികളടക്കം സ്വീകരിച്ച് നികുതി ഈടാക്കിപ്പോന്നതിനാല്‍ ഈ സാമ്പത്തിക വര്‍ഷം അടക്കേണ്ടതല്ലാതെ മറ്റു കുടിശ്ശികകളൊന്നും നിലവിലില്ലെന്ന് അരീക്കോട് പഞ്ചായത്തധികൃതര്‍ പറഞ്ഞു.
വിവിധ പഞ്ചായത്തുകള്‍ക്ക് നികുതി ഇനത്തില്‍ കുടിശ്ശികകള്‍ ഉണ്ടെന്നും ചില കാര്യങ്ങളില്‍ നിയമ നടപടികളുണ്ടെന്നും കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ബി.എസ്.എന്‍.എല്‍ ജില്ലാ മേധാവി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  34 minutes ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  an hour ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  13 hours ago