ദേശീയ മെഡിക്കല്‍ കമ്മിഷനെതിരേ പ്രതിഷേധവുമായി ഐ.എം.എ സൈക്കിള്‍ റാലി
തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മിഷനെതിരേ രാജ്യവ്യാപകമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സംഘടിപ്പിക്കുന്ന വിവിധ പ്രതിഷേധ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരം ഐ.എം.എ തിരുവനന്തപുരത്ത് സൈക്കിള്‍ റാലി സംഘടിപ്പിച്ചു.
ആശുപത്രികള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ തടയുക, മെഡിക്കല്‍ കമ്മിഷന് രൂപീകരിക്കുന്നതിന് നിന്ന് പിന്മാറുക, എക്സിറ്റ് എക്സാം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഐ.എം.എ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്.
രാജ്യത്തെ 1750 ബ്രഞ്ചുകളിലും ഇതോടൊപ്പം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. ഇതിന്റെ തുടര്‍ച്ചയായി 30,000 ഡോക്ടര്‍മാരേയും മെഡിക്കല്‍ വിദ്യാര്‍ഥികളേയും പങ്കെടുപ്പിച്ചുകൊണ്ട് ഡല്‍ഹിയില്‍ മാര്‍ച്ച് 25ന് മഹാസമ്മേളനവും സംഘടിപ്പിക്കും.
ഐ.എം.എ. മുന്‍ പ്രസിഡന്റ് ഡോ. ജി. വിജയകുമാര്‍ സൈക്കിള്‍ റാലി ഉദ്ഘാടനം ചെയ്തു.ഐ.എം.എ. സൈക്രട്ടറി ഡോ. ജി.എസ്. വിജയകൃഷ്ണന്, വൈസ് പ്രസിഡന്റ് ഡോ. പി. അനന്തരാജന്‍, ഡോ. വാസുദേവന്‍, ഡോ. സുനോജ്, ഡോ. അഭിലാഷ് പങ്കെടുത്തു. കനകക്കുന്നില്‍ തുടങ്ങിയ റാലി മെഡിക്കല്‍ കോളജില്‍ അവസാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."