'ഇന്ത്യയില്‍ നടക്കുന്നത് ഭയത്തിന്റെ രാഷ്ട്രീയം'
ശാസ്താംകോട്ട: ഇന്ത്യയില്‍ ഇന്ന് നടക്കുന്നത് ഭയത്തിന്റെ രാഷ്ട്രീയമാണന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. യൂത്ത്കോണ്‍ഗ്രസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തെ ചവിട്ടിമെതിച്ച് വര്‍ഗീയതയെ ആളിക്കത്തിക്കുകയാണ്. ബിജെപി ജയിക്കുന്നത് മതേതര വോട്ടുകള്‍ ഭിന്നിക്കുന്നത് കൊണ്ടാണ്. മതേതര ശക്തികളുടെ കൂട്ടായ്മയാണ് ഇതിന് ആവശ്യം.ഇതിനെ തുരങ്കം വയ്ക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ആര് കൂടെ ഉണ്ടായാലും ഇല്ലെങ്കിലും കോണ്‍ഗ്രസ് അതിന്റെ ചരിത്രപരമായ ദൗത്യം നിര്‍വഹിക്കും. 2019 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ അംബേദ്ക്കര്‍ എഴുതി ഉണ്ടാക്കിയ ഭരണഘടന പിച്ചിച്ചീന്തും. സംസ്ഥാന താല്പര്യങ്ങളെ ഹനിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. 21 മാസത്തെ ഭരണത്തില്‍ 22 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നിട്ടുള്ളത്. ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിനേയും ബിജെപി യേയും പരാജയപ്പെടുത്തി യുഡിഎഫ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുരേഷ് ചന്ദ്രന് അധ്യക്ഷനായി. ആര് ചന്ദ്രശേഖരന്, ഡീന്‍കുര്യാക്കോസ്, സിആര്‍ മഹേഷ്, ശാസ്താംകോട്ട സുധീര്‍, സജി ജോസഫ്, ദിനേശ് ബാബു, വൈ ഷാജഹാന്, തുണ്ടില്‍ നൗഷാദ്, എംവി ശശികുമാരന് നായര്‍, സുഹൈല്‍ അന്‍സാരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."