'കൊച്ചി മെട്രോ: എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ല'
കാസര്‍കോട്: കൊച്ചി മെട്രോയെ ലാഭത്തിലാക്കാന്‍ കഴിഞ്ഞ രണ്ടു വര്‍ഷമായിട്ടും സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നു കെ.പി.സി.സി സെക്രട്ടറി ബെന്നി ബഹനാന് പറഞ്ഞു.
കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തുള്ള ഏതു മെട്രോ പദ്ധതിയും ആദ്യ കാലഘട്ടത്തില്‍ ലാഭത്തിലായിരുന്നില്ല ഓടിയിരുന്നത്. ഇത് ലാഭത്തിലാക്കാന്‍ ആവശ്യമായ പദ്ധതികളാണ് യു.ഡി.എഫ് സര്‍ക്കാര്‍ വിഭാവനം ചെയ്തിരുന്നത്.
മെട്രോ റയില്‍വേയോട് അനുബന്ധിച്ച് മെട്രോ മാള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും മറ്റും കൊണ്ട് വരുന്നതിനു വേണ്ടി 17.5 ഏക്കര്‍ സ്ഥലം യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇതിന്റെ പോക്ക് വരവ് സര്‍ട്ടിഫിക്കറ്റ് പോലും കഴിഞ്ഞ വര്‍ഷമായി ഭരണം നടത്തുന്ന സര്‍ക്കാരിന് സാധിച്ചിട്ടില്ല.
മെട്രോമാന് ശ്രീധരനെ കൊച്ചിയില്‍ സ്ഥാപിച്ച മെട്രോ പദ്ധതിയില്‍ നിന്നും യു.ഡി.എഫ് സര്‍ക്കാര്‍ ഒഴിവാക്കുന്നുവെന്ന തരത്തില്‍ ചില വാര്‍ത്ത പ്രചരിച്ചപ്പോള്‍ അന്ന് കൊച്ചിയില്‍ മനുഷ്യ ചങ്ങല തീര്‍ത്ത പാര്‍ട്ടിയാണ് എല്‍.ഡി.എഫ്.
പ്രസ്തുത സമരത്തില്‍ ഇപ്പോഴത്തെ മുഖ്യ മന്ത്രി പിണറായി വിജയനും പങ്കെടുത്തിരുന്നു. ആ മുഖ്യ മന്ത്രിയാണ് ശ്രീധരന് കൂടിക്കാഴ്ചക്ക് സമയം ചോദിച്ചു ജനുവരിയില്‍ കൊടുത്ത അപേക്ഷ പോലും പരിഗണിക്കാതിരിക്കുന്നതെന്നും ബെന്നി ബഹനാന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."