HOME
DETAILS
MAL
തൂക്കുപാലത്തില്‍ നിന്നു വീണ് തൊഴിലാളി സ്ത്രീക്ക് പരുക്കേറ്റു
backup
March 13 2018 | 03:03 AM
പാലപ്പിള്ളി : കാരികുളത്തു നിന്നു എലിക്കോട് ഡിവിഷനുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലത്തില്‍ നിന്നു വീണു തോട്ടം തൊഴിലാളിയായ സ്ത്രീക്കു പരുക്കേറ്റു. ഹാരിസണ്‍ കമ്പനിയിലെ തൊഴിലാളിയായ കോടാലി സ്വദേശി ഷീബക്കാണു പരുക്കേറ്റത്. കാലിനു പരിക്കേറ്റ ഷീബയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കയറുന്നതിനിടെ പാലത്തില്‍ ഘടിപ്പിച്ചിരുന്ന പലക തകര്‍ന്നതാണു അപകടത്തിനു കാരണമെന്നു പറയുന്നു. രാവിലെ കാരികുളം ഭാഗത്തു നിന്നു എലിക്കോട് ഡിവിഷനിലേക്കു പണിക്കു പോകുന്നതിനിടെയാണു അപകടം. അപകടാവസ്ഥയിലായ പാലത്തിന്റെ അറ്റകുറ്റപണികള്‍ നടത്തി തൊഴിലാളികള്‍ക്കു സുരക്ഷയൊരുക്കാന്‍ ഹാരിസണ്‍ കമ്പനി തയ്യാറാകണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."