ഗോവയെ തുരത്തി ചെന്നൈയിന്‍
ചെന്നൈ: ഐ. എസ്. എല്‍ നാലാം സീസണിന്റെ ഫൈനലില്‍ ബംഗളൂരു എഫ്. സിയും ചെന്നൈയിന്‍ എഫ്. സിയും തമ്മില്‍ ഏറ്റുമുട്ടും. ഇന്നലെ നടന്ന രണ്ടാം പാദ സെമിഫൈനല്‍ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഗോവയെ പരാജയപ്പെടുത്തിയാണ് ചെന്നൈയില്‍ ഫൈനലില്‍ പ്രവേശിച്ചത്. സെമി ഫൈനലിന്റെ ആദ്യ പാദ മത്സരത്തില്‍ ഇരു ടീമുകളും ഒരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞതായിരുന്നു. ഇന്നലെ നടന്ന രണ്ടാം പാദ സെമിയില്‍ ചെന്നൈയില്‍ നേടിയ മൂന്നു ഗോളിന്റെ പിന്‍ബലത്തില്‍ 4-1 അഗ്രഗേറ്റ് സ്‌കോറിനാണ് ചെന്നൈയിന്‍ വിജയിച്ചത്. കളിയുടെ തുടക്കത്തില്‍ ഗോവ തകര്‍ത്തു കളിച്ചെങ്കിലും ആദ്യ ഗോള്‍ വഴങ്ങിയതോടെ ടീം പ്രതിരോധത്തിലാവുകയായിരുന്നു. 26-ാം മിനുട്ടില്‍ ലഭിച്ച ഫ്രീകിക്കില്‍ നിന്ന് പോസ്റ്റില്‍ വലതു മൂലയില്‍ നിന്ന് ഹെഡ് ചെയ്ത് പന്ത് ജെജെ വലയിലെത്തിക്കുകയായിരുന്നു. ഗോള്‍ മടക്കാമെന്ന വിശ്വാസത്തില്‍ കളിക്കുന്നതിനിടെ മൂന്ന് മിനുട്ടുകള്‍ക്ക് ശേഷം രണ്ടാമത്തെ ഗോളും വന്നതോടെ ഗോവ തീര്‍ത്തും പ്രതിരോധത്തിലായി. 29-ാം മിനുട്ടില്‍ ധന്‍പാലിന്റെ വകയായിരുന്നു രണ്ടാം ഗോള്‍. കളി അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ശേഷിക്കെയായിരുന്നു ചെന്നൈയിന്റെ മൂന്നാം ഗോള്‍. 90 മിനുട്ടില്‍ ജെജെയുടെ വകയായിരുന്നു മൂന്നാം ഗോള്‍.
ചെന്നൈയില്‍ ഗോള്‍മുഖത്തേക്ക് പന്തുമായി ഗോവ താരങ്ങള്‍ നിരന്തരം പന്തുമായി വന്നെങ്കിലും പ്രതിരോധത്തില്‍ തട്ടി ഗോള്‍ ശ്രമങ്ങളെല്ലാം പാഴാവുകയായിരുന്നു. ചെന്നൈയില്‍ ഗോള്‍കീപ്പര്‍ കരണ്‍ ജിത്ത് മികച്ച ഫോമിലായിരുന്നതും ഗോവക്ക് വിനയായി. ഗോളെന്നുറച്ച പല അവസരങ്ങള്‍ ഗോവക്ക് ലഭിച്ചെങ്കിലും ചെന്നൈ ഗോള്‍ കീപ്പര്‍ ചെന്നൈയിയുടെ രക്ഷകനാവുകയായിരുന്നു. 2015ലെ ചാംപ്യന്‍മാരായ ചെന്നൈയിന് രണ്ടാം തവണയാണ് ഫൈനലില്‍ കടക്കുന്നത്. 2015 ലെ ഫൈനലില്‍ ഗോവയെ പരാജയപ്പെടുത്തിയായിരുന്നു ചെന്നൈയില്‍ ചാംപ്യന്‍മാരായത്.
ചെന്നൈയിന്റെ മികച്ച പ്രകടനത്തിലൂടെ ഗോവയുടെ അപരാജിത കുതിപ്പിന് വിരാമമിടുകയായിരുന്നു. ചെന്നൈയിനോട് തോറ്റതോടെ ഗോവ ഐ. എസ്. എല്ലില്‍ മൂന്നാം സ്ഥാനത്തെത്തി. ഐ. എസ്. എല്ലിലെ തുടക്കക്കാരായ ബംഗളൂരു എഫ്. സിയുമായിട്ടാണ് ചെന്നൈയിന്റെ ഫൈനല്‍ മത്സരം.
മികച്ച ഫോമിലുള്ള ബംഗളൂരുവുമായി ഏറ്റമുട്ടുക എന്നത് ചെന്നൈയിന് അഗ്നി പരീക്ഷയായിരിക്കും. ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബംഗളൂരുവും ചെന്നൈയിനും തമ്മില്‍ 12 പോയിന്റ് വ്യത്യാസമുണ്ട്. ഇരു ടീമുകളും 18 മത്സരം കളിച്ചപ്പോള്‍ നാലു കളികളില്‍ മാത്രമാണ് ബംഗളൂരു പരാജയപ്പെട്ടത്. ഒരു മത്സരം സമനിലയില്‍ കലാശിക്കുകയും ചെയ്തു. അതേസമയം 18 മത്സരം കളിച്ച ചെന്നൈയിന്റെ അഞ്ച് മത്സരങ്ങള്‍ സമനിലയില്‍ പിരിയുകയായിരുന്നു.നാലു മത്സരത്തില്‍ ചെന്നൈയിന്‍ പരാജയപ്പെടുകയും ചെയ്തു. മികച്ച ഫോമിലുള്ള ഇന്ത്യന്‍ താരം സുനില്‍ ഛേത്രിയേയും സംഘത്തേയും പിടിച്ചു കെട്ടണമെങ്കില്‍ ചെന്നൈയിന് നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."