സാമൂഹിക സുരക്ഷിതത്വവും ക്ഷേമവും മുന്‍നിര്‍ത്തി കുന്ദമംഗലം പഞ്ചായത്ത് ബജറ്റ്
കുന്ദമംഗലം: സാമൂഹ്യ സുരക്ഷിതത്വവും ക്ഷേമവും മുന്‍ നിര്‍ത്തി കുന്ദമംഗലം പഞ്ചായത്ത് ബജറ്റ് ഭരണ സമിതിയില്‍ അവതരിപ്പിച്ചു .
26,96,02,963 വരവും 25,55,55,000 രൂപ ചെലവും 14047963 ബാക്കി നിര്‍ത്തിയുമാണ് ബജറ്റ് അവതരിപ്പിച്ചത്.ഏറ്റവും കൂടുതല്‍ തുക വകയിരുത്തിയിരിക്കുന്നത് സാമൂഹ്യ സുരക്ഷിതത്വത്തിനും ക്ഷേമത്തിനും വേണ്ടിയാണ്. 7,0,50,5000 രൂപയാണ് ഈ ഇനത്തില്‍ മാറ്റി വച്ചിട്ടുള്ളത്,
ജീവനക്കാര്യ ചെലവുകള്‍ 1,44.00,000 രൂപ, ഭരണ ചെലവുകള്‍ 25,55,000 രൂപ, നടത്തിപ്പും പരിപാലനത്തിനും 22,50,000 രൂപ, കൃഷിയും അനുബന്ധ മേഖലക്കും 62,00,000 രൂപ, മൃഗ സംരക്ഷണ ത്തിന് 56,00,000 രൂപ, ചെറുകിട വ്യവസായങ്ങള്‍ക്ക് 29,70,000 രൂപ, ഊര്‍ജ്ജം 20,00,000 രൂപ, ശുചിത്വം 48,00,00 രൂപ, സാമൂഹ്യ സുരക്ഷിതത്വവും ക്ഷേമവും 7,03,50,000 രൂപ, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ മറ്റു പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിന് 1,37,00,000 രൂപ, കുടിവെള്ള പദ്ധതികള്‍ക്ക് 1,32,00,000 രൂപ, കലാ കായിക യുവജന ക്ഷേമത്തിന് 55,00,000 രൂപ, വിദ്യഭ്യാസ മേഖലക്ക് 43,00,000 രൂപ, ആരോഗ്യ മേഖലക്ക് 41,00,000 രൂപ, പശ്ചാത്തല മേഖലക്ക് 3,00,00,000 രൂപ, ഭവന നിര്‍മാണത്തിന് 3,220,0,000 രൂപ, പ്രകൃതി ക്ഷോഭം മൂലമുണ്ടാകുന്ന ദുരിദാശ്വാസത്തിന് 5,00,000 രൂപ, ശ്മശാന നവീകരണത്തിന് 10,00,000 രൂപ, തൊഴിലുറപ്പ് പദ്ധതിക്ക് 4,00,00,000 രൂപ എന്നിങ്ങനെ മൊത്തം 25,55,55,00 രൂപയുടെ പദ്ധതികളാണ് ബജറ്റിലുള്ളത്.
ഭിന്നശേഷി സ്‌കോളര്‍ഷിപ്പുകള്‍ക്ക് പതിനേഴ് ലക്ഷം രൂപയും അങ്കണവാടികള്‍ക്ക് വാട്ടര്‍ കൂളര്‍ സ്ഥാപിക്കാന്‍ പത്ത് ലക്ഷം രൂപയും പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പഠന കിറ്റ് വിതരണത്തിന് മൂന്ന് ലക്ഷം രൂപയും, പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയും തെരുവ് വിളക്കുകള്‍ മാറ്റുന്നതിന് ഇരുപത് ലക്ഷം രൂപയും വയോജനങ്ങളുടെയും കുട്ടികളുടേയും സംഗമം സംഘടിപ്പിക്കാന്‍ മൂന്നര ലക്ഷം രൂപയും ബജറ്റില്‍ മാറ്റി വച്ചിട്ടുണ്ട്
ചെത്തുക്കടവ് മിനി സ്‌റ്റേഡിയം നവീകരണത്തിന് 20,00,000 രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുന്ദമംഗലം പഞ്ചായത്തില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള സ്‌റ്റേഡിയം നിര്‍മിക്കാന്‍ ബജറ്റില്‍ വലിയൊരു തുക മാറ്റി വെക്കണമെന്ന് ഭരണ സമിതി അംഗങ്ങളായ സി.വി സംജിത്ത്, എം.എം സുധീഷ് കുമാര്‍, എം.വി ബൈജു, ബഷീര്‍ പടാളിയില്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് ഷമീന വെള്ളക്കാട്ട് അധ്യക്ഷയായി.വികസന കാര്യ ചെയര്‍പേഴ്‌സന്‍ ലീന വാസുദേവ്, ക്ഷേമ കാര്യ ചെയര്‍മാന്‍ കെ.പി കോയ, ആരോഗ്യ വിദ്യഭ്യാസ ചെയര്‍പേഴ്‌സന്‍ ടികെ സൗദ, പഞ്ചായത്ത് അംഗങ്ങളായ എം. ബാബുമോന്‍, ടി.കെ ഹിതേഷ് കുമാര്‍, ടി.കെ സീനത്ത്, സി.വി സംജിത്ത്, പി. പവിത്രന്‍, എം.എം സുധീഷ് കുമാര്‍, ബഷീര്‍ പടാളിയില്‍, ശിവദാസന്‍, എം.വി ബൈജു, എ.കെ ഷൗക്കത്തലി, ഷൈജ വളപ്പില്‍, ഹസ്ബിജ സക്കീര്‍ ഹുസൈന്‍, ആബിദ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."