കാട്ടുതീ ദുരന്തം: മരണം 14 ആയി രണ്ടുപേര്‍ കൂടി മരിച്ചു
തൊടുപുഴ: കുരങ്ങിണി കാട്ടുതീ ദുരന്തത്തില്‍ രണ്ടുപേര്‍ കൂടി ഇന്നലെ മരിച്ചു. ഇതോടെ മരണം പതിനാലായി.
മധുര രാജാജി മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഈറോഡ് ജെ.ജെ നഗര്‍ സ്വദേശി കണ്ണന്‍ (26), ചെന്നൈ സ്വദേശി അനുവിദ്യ (25) എന്നിവരാണ് മരിച്ചത്. 80 ശതമാനത്തിലേറെ പൊള്ളലേറ്റ് ഗുരുതമായി ചികിത്സയില്‍ കഴിയുന്ന അഞ്ചോളം പേര്‍ ഇനിയുമുണ്ട്. സംഭവത്തില്‍ സമഗ്രാന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുകയും തമിഴ്‌നാട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ വിശദമായ റിപോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെ ചെന്നൈ ട്രക്കിങ് ക്ലബില്‍ നിന്ന് സഞ്ചാരികളെ കൊരങ്ങണിയിലേക്കു കൊണ്ടുവന്ന ഗൈഡ് പ്രഭുവിനെ ഈ റോഡ് ചെന്നിമലയില്‍ നിന്ന് തേനി പൊലിസ് അറസ്റ്റ് ചെയ്തു. ചെന്നൈ ട്രക്കിങ് ക്ലബ് നടത്തിപ്പുകാരന്‍ പീറ്റര്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തേനി റേഞ്ച് ഓഫിസറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാവുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."