അജിത് ജോഗി കോണ്‍ഗ്രസ് വിടുന്നു
റായ്പൂര്‍: ഛത്തീസ്ഗഡിന്റെ പ്രഥമ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അജിത് ജോഗി പാര്‍ട്ടി വിടുന്നു. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കുന്നതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നത്.
അടുത്ത തിങ്കളാഴ്ച പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്ന് അജിത് ജോഗി പറഞ്ഞു.
പ്രവര്‍ത്തകരുമായി കൂടിയാലോചിച്ചാണ് പുതിയ പാര്‍ട്ടി രൂപീകരണം. അവരുടെ ആവശ്യപ്രകാരമാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്. ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതൃത്വം മുഖ്യമന്ത്രി രമണ്‍സിങ്ങിന്റെ ബി ടീം ആയാണ് പ്രവര്‍ത്തിക്കുന്നത്. ബി.ജെ.പി സര്‍ക്കാരിനെ താഴെയിറക്കുകയാണ് തന്റെ ലക്ഷ്യമെന്നും അജിത് ജോഗി വ്യക്തമാക്കി.
നിലവില്‍ അജിത് ജോഗി കോണ്‍ഗ്രസിന്റെ പട്ടികവര്‍ഗ വിഭാഗത്തിന്റെ അധ്യക്ഷനാണ്.
എന്നാല്‍ പാര്‍ട്ടിക്കെതിരായി സംസാരിക്കാന്‍ ആരെയും അനുവദിക്കില്ലെന്നു ഛത്തീസ്ഗഢ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ശൈലേഷ് നിതിന്‍ ത്രിവേദി വ്യക്തമാക്കി. 2014ല്‍ സംസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പില്‍ പണം വാങ്ങി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ചെന്ന ആരോപണത്തില്‍ അജിത് ജോഗിയുടെ മകന് അമിത് ജോഗിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."