ടി.പി കേസ് പ്രതി പി.കെ കുഞ്ഞനന്തന് ശിക്ഷായിളവ് നല്കാന് നീക്കം
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന് വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന് ശിക്ഷായിളവ് നല്കാന് നീക്കം.70 വയസ് തികഞ്ഞെന്ന കാരണം കാണിച്ചാണ് കുഞ്ഞനന്തന് ആനുകൂല്യം നല്കാന് നീക്കം നടക്കുന്നത്.
ഇളവ് നല്കണമെങ്കില് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. ഇതിനായി പൊലിസ് ടി.പിയുടെ ഭാര്യ കെ.കെ രമയുടെയും കുഞ്ഞനന്തന്റെ കുടുംബത്തിന്റെയും മൊഴിയെടുത്തു. കണ്ണൂര്‍ എസ്.പിയായിരിക്കും ഇതു സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുക.
ഗൂഡാലോചനയുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവ് ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന് ഇതു വരെ മൂന്നു വര്‍ഷം മാത്രമാണ് തടവില്‍ കഴിഞ്ഞത്.
ടി.പി കേസിലെ പ്രതികള്‍ക്ക് നേരത്തെ വഴിവിട്ടരീതിയില്‍ പരോളുകള്‍ നല്‍കുന്നത് വിവാദമായിരുന്നു.
ശിക്ഷാ ഇളവിനായി ശുപാര്‍ശ ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ഇതിനെതിരെ നിയമപരമായ ഇടപെടല്‍ നടത്താനാണ് ആര്.എം.പിയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."