HOME
DETAILS
MAL
സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് വധഭീഷണി
backup
March 18 2018 | 01:03 AM
കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് വധഭീഷണിയെന്ന് പൊലിസ്. രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജയരാജനുള്ള സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും പൊലിസ് മേധാവി നിര്‍ദ്ദേശം നല്കി. ആര്.എസ്.എസ് നേതാവ് കതിരൂര്‍ മനോജ്, രമിത്ത് എന്നിവരുടെ കൊലപാതകത്തെ തുടര്‍ന്നാണ് വധഭീഷണിയെന്ന് പൊലിസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ആര്.എസ്.എസ് നേതൃത്വത്തിന്റെ അറിവോടെ ജയരാജനെ അപായപ്പെടുത്തുന്നതിനുള്ള സംഘം രൂപീകരിച്ചെന്നും പൊലിസിന് വിവരം ലഭിച്ചു.
1999-ല്‍ തിരുവോണ നാളില്‍ പി. ജയരാജനെ ആര്.എസ്.എസ് അക്രമിച്ചിരുന്നു. കൈകളിലും കാലുകളിലും ഗുരുതര പരുക്കുകളേറ്റ ജയരാജന് ഇന്നും അവശതകള്‍ നിലനില്‍ക്കുന്നുണ്ട്.
രണ്ട് പൊലിസ് ഗണ്മാന്മാരുടെ സുരക്ഷയാണ് ഇപ്പോള്‍ ജയരാജനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."