മാണിയെ ചാക്കിടാന്‍ ബി.ജെ.പി പാലായില്‍
കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരളാകോണ്‍ഗ്രസി(എം)ന്റെ പിന്തുണ തേടി ബി.ജെ.പി നേതാക്കള്‍ കെ.എം.മാണിയുടെ പാലായിലെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ കൃഷ്ണദാസിന്റെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച.
ചര്‍ച്ച ഒരു മണിക്കൂര്‍ നീണ്ടു. ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് കൃഷ്ണദാസ് മാണിയെ കണ്ടതെന്നറിയുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ മാണി വിഭാഗം ഇന്ന് സ്റ്റിയറിങ് കമ്മിറ്റി ചേരുന്നുണ്ട്.
കഴിഞ്ഞതവണ ബി.ജെ.പിക്ക് മികച്ച വോട്ട് ലഭിച്ച മണ്ഡലമാണ് ചെങ്ങന്നൂരെങ്കിലും സഖ്യകക്ഷിയായ ബി.ഡി.ജെ.എസ് ഇടഞ്ഞുനില്‍ക്കുന്നത് തലവേദനയാകും. തെരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയാണ് എന്‍.ഡി.എ അഭ്യര്‍ഥിക്കുന്നതെന്ന് പി.കെ. കൃഷ്ണദാസ് പറഞ്ഞു.
ചെങ്ങന്നൂരില്‍ മാണിയുടെ പിന്തുണ എല്‍.ഡി.എഫും യു.ഡി.എഫും തേടിയിരുന്നു. എന്നാല്‍, മാണി ഇതുവരെ മനസ് തുറന്നിട്ടില്ല. സമദൂര നിലപാട് സ്വീകരിച്ച് മനസ്സാക്ഷി വോട്ട് ചെയ്യുകയെന്ന നിലപാടാകും കേരളാ കോണ്‍ഗ്രസ് സ്വീകരിക്കുകയെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."