നിഷ ജോസിനെതിരായ ഷോണ്‍ ജോര്‍ജിന്റെ പരാതി തള്ളി
കോട്ടയം: നിഷ ജോസ് കെ. മാണിക്കെതിരെ ഷോണ്‍ ജോര്‍ജ് നല്കിയ പരാതി പൊലിസ് തള്ളി. പരാതി കോടതിയില്‍ നല്‍കുന്നതാണ് നല്ലതെന്നും മാനനഷ്ടം അടക്കമുള്ള വകുപ്പുകളില്‍ കേസെടുകാന് സാധിക്കില്ലെന്നും പൊലിസ് വ്യക്തമാക്കി.
ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷയുടെ 'ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്' എന്ന പുസ്തകത്തിലെ പീഡനശ്രമ ആരോപണം തനിക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്നു കാണിച്ചാണ് ഷോണ്‍ ജോര്‍ജ് പരാതി നല്‍കിയിരുന്നത്.
താന്‍ നിഷാ ജോസിനൊപ്പം തിരുവനന്തപുരത്തുനിന്ന് ട്രെയിനില്‍ യാത്രചെയ്യുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല. അവരുടെ പുസ്തകത്തിന്റെ പ്രചാരം വര്‍ധിപ്പിക്കണമെന്ന ലക്ഷ്യത്തോടെ നടത്തിയ പരാമര്‍ശങ്ങള്‍ തനിക്ക് പൊതുജനമധ്യത്തില്‍ അപമാനമുണ്ടാക്കി.
നിഷയുടെ പ്രവൃത്തികള്‍ ഇന്ത്യന്‍ ശിക്ഷാനിയമം 500, 501, 502 വകുപ്പുകള്‍ പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്നും അതുകൊണ്ടുതന്നെ നിയമനടപടിയുമായി താന്‍ മുന്നോട്ടുപോവുമെന്നും ഷോണ്‍ ജോര്‍ജ് പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."