HOME
DETAILS

ലോക്‌സഭാ തെരഞ്ഞെടുപ്പ് ബി.ജെ.പിക്കുമുന്നില്‍ കനത്ത വെല്ലുവിളി

  
backup
March 19, 2018 | 1:22 AM

%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ac


ന്യൂഡല്‍ഹി: ബി.ജെ.പിക്ക് ഇതുവരെയുണ്ടായ അനുകൂല രാഷ്ട്രീയ സാഹചര്യമല്ല 2019ലെ തെരഞ്ഞെടുപ്പിലുണ്ടാകുകയെന്ന് വിലയിരുത്തല്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കാനും ഏഴില്‍ ആറ് സംസ്ഥാനങ്ങളിലും അധികാരത്തിലേറാന്‍ കഴിഞ്ഞതിനും പിന്നാലെ ബംഗാള്‍, ഒഡിഷ സംസ്ഥാനങ്ങളിലേക്കുകൂടി സ്വാധീനത വ്യാപിപ്പിക്കാനുള്ള നീക്കം നടത്തുന്നുണ്ടെങ്കിലും അനുകൂലമായ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മ വ്യക്തമാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നയങ്ങളും സാമ്പത്തിക രംഗത്ത് നടപ്പാക്കുന്ന തെറ്റായ നീക്കങ്ങളുമാണ് കേന്ദ്രത്തിനെതിരായ ജനവികാരത്തിന് കാരണമാകുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ ശക്തിയാര്‍ജിക്കുന്നതും ബി.ജെ.പിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്.
രാജ്യവ്യാപകമായി ബി.ജെ.പി അധികാരം പിടിച്ചെടുക്കുമെന്നാണ് മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും കണക്കുകൂട്ടുന്നതെങ്കിലും യു.പി, രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലുണ്ടായ പരാജയം അവരുടെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളത്. 2014ല്‍ ഗുജറാത്ത്, രാജസ്ഥാന്‍, ഹിമാചല്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന, ഛത്തിസ്ഗഡ്, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നു.
ഈ സാഹചര്യം 2019ലെ തെരഞ്ഞെടുപ്പിലേക്കെത്തുമ്പോള്‍ ഉണ്ടാകുമോയെന്ന ആശങ്കയാണ് ബി.ജെ.പി അഭിമുഖീകരിക്കുന്നത്. ഹരിയാനയില്‍ ഭരണം ഉദ്ദേശിച്ച രീതിയില്‍ കൊണ്ടുവരാന്‍ കഴിയാത്തതും രാജസ്ഥാനില്‍ ഭരണ വിരുദ്ധ തരംഗം ശക്തമായതും ബി.ജെ.പിയെ അസ്വസ്ഥമാക്കുന്നുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുണ്ടായ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം പക്ഷേ, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിലനിര്‍ത്താനാകുമോയെന്ന ആശങ്കയും പാര്‍ട്ടി നേതൃത്വത്തിനുണ്ട്. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലും ഒഡിഷയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയായി ബി.ജെ.പി വന്നത് അവര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കിയത്. ഫെബ്രുവരിയില്‍ ബംഗാളില്‍ നടന്ന ലോക്‌സഭാ, നിയമ സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആദ്യം പിന്തുണ ഉറപ്പിക്കൂ, എന്നിട്ടാവാം രാജ്ഭവൻ യാത്ര'; വിജയിയെ പരിഹസിച്ച് ഡി.എം.കെ

National
  •  2 months ago
No Image

കണ്ണൂരിൽ ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ട പൊലിസ് ജീപ്പ് മോഷ്ടിച്ചു; പെട്രോളടിച്ച് തട്ടുകടയിൽ ചായ കുടിച്ചിരിക്കെ കള്ളനെ പൊലിസ് പിടികൂടി

Kerala
  •  2 months ago
No Image

നെല്ല് നൽകി, പക്ഷേ പണമില്ല; സപ്ലൈകോ കുടിശ്ശിക 785 കോടി: കടക്കെണിയിൽ കർഷകർ, ഇനി പ്രതീക്ഷ പുതിയ സർക്കാരിൽ

Kerala
  •  2 months ago
No Image

ജോലിസ്ഥലത്ത് കുഴഞ്ഞുവീണു; ദുബൈയിൽ മലയാളി യുവാവ് അന്തരിച്ചു

uae
  •  2 months ago
No Image

'ട്രൂത്ത്' സോഷ്യലിലൂടെ ട്രംപിന്റെ വമ്പൻ പ്രഖ്യാപനം: എന്റെ അഭ്യർത്ഥന അവർ സ്വീകരിച്ചു; റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ

Kerala
  •  2 months ago
No Image

സിമൻ്റിന് 30 രൂപ കൂടി, കമ്പിക്ക് 10 രൂപ; പശ്ചിമേഷ്യൻ പോരിൽ തളർന്ന് കേരളത്തിലെ നിർമ്മാണ മേഖല

Kerala
  •  2 months ago
No Image

വിവാഹ സല്‍ക്കാരത്തിനിടെ സംഘര്‍ഷം; കേറ്ററിങുകാരും വരന്റെ ബന്ധുക്കളും ഏറ്റുമുട്ടി, പത്തോളം പേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

ബംഗളൂരുവില്‍ നടുക്കുന്ന കൊലപാതകശ്രമം; റോഡിലിട്ട് ഭാര്യയുടെ കഴുത്തറുക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ തല്ലിച്ചതച്ച് നാട്ടുകാര്‍

National
  •  2 months ago
No Image

ബംഗാളിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രി; സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

National
  •  2 months ago
No Image

മമത ഔട്ട്, മോദി ഇൻ; അധികാര മാറ്റത്തിന് പിന്നാലെ ഡിജിറ്റൽ 'കൂറുമാറ്റം'; മമതയെ അൺഫോളോ ചെയ്ത് കൊൽക്കത്ത പൊലിസ് എക്സ് ഹാൻഡിൽ

Kerala
  •  2 months ago