HOME
DETAILS

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പിന്‍ലവിച്ചു

  
backup
March 19, 2018 | 1:28 AM

%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%be


കൊളംബോ: വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിന്‍വലിച്ചു. ശ്രീലങ്കയിലെ മധ്യ പ്രദേശമായ കാന്‍ഡിയില്‍ ബുദ്ധ തീവ്രവാദികള്‍ മുസ്‌ലിംകള്‍ക്കെതിരേ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് ഈമാസം ആറിനായിരുന്നു രാജ്യത്ത് രണ്ട് ആഴ്ചത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ഇന്നലെ ട്വിറ്റര്‍ വഴിയാണ് അടിയന്തരാവസ്ഥ പിന്‍വലിച്ച വിവരം പ്രസിഡന്റ് മൈത്രിപാല സിരിസേന അറിയിച്ചത്. മേഖലയില്‍ സ്ഥിതിഗതികള്‍ സാധാരണനിലയിലെത്തിയതിനെ തുടര്‍ന്നാണു പിന്‍വലിക്കാന്‍ തീരുമാനിച്ചത്. വര്‍ഗീയ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറോളം മുസ്‌ലിം വീടുകളും കടകളും നൂറോളം വാഹനങ്ങളും തീവ്രവാദികള്‍ നശിപ്പിച്ചു. ആക്രമണം തടയാനായി മേഖലയില്‍ കര്‍ഫ്യു പ്രഖ്യാപിക്കുകയും സമൂഹ മാധ്യമങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഒരു ബുദ്ധമത വിശ്വാസി സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തിലിടിച്ചതിനെ തുടര്‍ന്ന് ഡ്രൈവറെ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട സംഭവങ്ങളാണു പുതിയ വര്‍ഗീയ സംഘര്‍ഷത്തില്‍ കലാശിച്ചത്. മുസ്‌ലിംകള്‍ ബുദ്ധമതക്കാരെ ആക്രമിക്കുന്നുവെന്ന് ആരോപിച്ച് ബുദ്ധതീവ്രവാദികള്‍ തെരുവിലിറങ്ങുകയായിരുന്നു. തീവ്ര ബുദ്ധമത സംഘടനാ നേതാവിനെ അടക്കം 300ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാങ്ചൂക് ആശുപത്രിയില്‍ തന്നെ തുടരും: ഇടക്കാല ഉത്തരവിന്റെ ആവശ്യമില്ല, ഇടപെടാതെ ഹൈക്കോടതി

Kerala
  •  5 days ago
No Image

സ്പെയിനിനെ തകർത്താൽ ബ്രസീലിനെ വീഴ്ത്താം; പുതിയ ചരിത്രം നേടാൻ അർജന്റീന

Cricket
  •  5 days ago
No Image

 കോഴിക്കോട് യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം: പിന്നില്‍ ഓപ്പറേഷന്‍ തൂഫാനിലെ വൈരാഗ്യമെന്ന് സംശയം

Kerala
  •  5 days ago
No Image

ലോകകപ്പ് ഫൈനല്‍: വിജയാഘോഷം സമാധാനപരമാകണം; നിയമലംഘനങ്ങള്‍ക്ക് കര്‍ശന നടപടി, മുന്നറിയിപ്പുമായി കൊച്ചി സിറ്റി പൊലിസ്

Kerala
  •  5 days ago
No Image

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വീണ്ടും പണിമുടക്കി; യുഎഇയിലും ആഗോളതലത്തിലും മെറ്റാ പ്ലാറ്റ്‌ഫോമുകൾ നിശ്ചലമായി

uae
  •  5 days ago
No Image

ബംഗളൂരുവില്‍ തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കല്‍; കര്‍ണാടക മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ച് സാംസ്‌കാരിക-സാമൂഹിക പ്രവര്‍ത്തകര്‍

National
  •  5 days ago
No Image

ലഹരിമുക്തിക്ക് ഡിജിറ്റൽ കൈത്താങ്ങുമായി ദുബൈ പൊലിസ്; 'മസാർ വെൽനസ്' പ്ലാറ്റ്‌ഫോം പുറത്തിറക്കി

uae
  •  5 days ago
No Image

ഭീഷണിയായ 'ആനപ്പാറ'യ്ക്ക് അന്ത്യം; വര്‍ഷങ്ങളുടെ ആശങ്കയ്ക്ക് വിരാമം

Kerala
  •  5 days ago
No Image

'നമ്മുടെ മുഖ്യമന്ത്രി പൊളിയല്ലേ'; വിസിലിന് മുമ്പേ ജയിച്ചത് അവധി പ്രഖ്യാപനം

Kerala
  •  5 days ago
No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  5 days ago