HOME
DETAILS

പഠനത്തിനൊപ്പം കൃഷിയിലും നൂറുമേനി വിളയിച്ച് ശംസുല്‍ ഉലമാ അക്കാദമി വിദ്യാര്‍ഥികള്‍

  
backup
March 19 2018 | 01:03 AM

%e0%b4%aa%e0%b4%a0%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%82-%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82

 

വെങ്ങപ്പള്ളി: പഠനത്തിനൊപ്പം പച്ചക്കറികൃഷിയിലും നൂറുമേനിയുടെ തിളക്കത്തില്‍ വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ഥികള്‍. കോളിഫ്‌ളവര്‍, കാബേജ്, വെള്ളരി, തക്കാളി, വഴുതിന, പയര്‍, മത്തന്‍, ചെഞ്ചീര, പച്ചച്ചീര, മുളക് തുടങ്ങിയ വിഭവങ്ങളാണ് പ്രധാനമായും വിദ്യാര്‍ഥികള്‍ കൃഷി ചെയ്യുന്നത്. പൂര്‍ണമായും ജൈവവളം മാത്രം ഉപയോഗിച്ച് കൃഷി ചെയ്യുന്ന രീതിയാണ് വിദ്യാര്‍ഥികള്‍ അവലംബിക്കുന്നത്

.
രാവിലെയും വൈകിട്ടും വിനോദത്തിനും മറ്റും ലഭ്യമാവുന്ന ഒഴിവു സമയങ്ങളില്‍ കൃഷികള്‍ നനച്ചും വളങ്ങള്‍ നല്‍കിയുമെല്ലാമാണ് കൃഷി പരിപാലനം. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ്് കാംപസ് വിദ്യാര്‍ഥി യൂനിയന്‍ സിയാസയുടെ നേതൃത്വത്തില്‍ ക്ലാസടിസ്ഥാനത്തില്‍ ആരംഭിച്ച കൃഷിയാണ് കത്തുന്ന വേനലിലും മെച്ചപ്പെട്ട വിള ലഭ്യമാകുമെന്ന് തെളിയിച്ചിരിക്കുന്നത്. ഇവിടുത്തെ വിഭവങ്ങള്‍ തന്നെയാണ് പലപ്പോഴും വിദ്യാര്‍ഥികളുടെ തീന്‍മേശയിലേക്കെത്തുന്നത്. കഴിഞ്ഞ ദിവസം കാംപസില്‍ കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് നടന്നു.


എല്ലാറ്റിനും പരിപൂര്‍ണ പിന്തുണയുമായി അധ്യാപകരും വിദ്യാര്‍ഥികള്‍ക്കൊപ്പമുണ്ട്. പി.ജി വിദ്യാര്‍ഥി ഹാഫിസ് കോറോം, അഫ്‌സല്‍ വടുവഞ്ചാല്‍, നിസാം തരുവണ, മിന്‍ഹാല്‍ കാപ്പാട്, റാഷിദ് ഓമശ്ശേരി, ഇര്‍ഫാദ് ആറാംമൈല്‍, അജ്‌നാസ് ആറാംമൈല്‍ തുടങ്ങിയവരാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്. മൊബൈലിന്റെയും ഇന്റര്‍നെന്റിന്റെയും പിന്നാലെ പായുന്ന യുവതലമുറക്ക് ഏറ്റവും വലിയമാതൃകയാണ് വിദ്യാര്‍ഥികളുടെ ഇത്തരം പ്രവര്‍ത്തനങ്ങളെന്നും ഇവ സ്ഥാപനത്തിന് മുതല്‍ കൂട്ടാണന്നും ഇതിനായി പ്രവര്‍ത്തിച്ച വിദ്യാര്‍ഥികളെയും അധ്യാപകരെയും മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍ അനുമോദിച്ചു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago
No Image

എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a month ago