കരാര്‍ ജീവനക്കാരും പ്രസവാവധിക്ക് അര്‍ഹരെന്ന് ഹൈക്കോടതി
കൊച്ചി: കരാര്‍ ജീവനക്കാരും പ്രസവാവധിക്ക് അര്‍ഹരാണെന്ന് ഹൈക്കോടതി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലും സ്ഥാപനങ്ങളിലെയും കരാര്‍ ജീവനക്കാരാണ പ്രസവാവധിക്ക് അര്‍ഹരാണെന്നാണ് ഹഹൈക്കോടതി ഉത്തരവ്. 180 ദിവസത്തെ പ്രസവാവധി നല്‍കണമെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
90ഉം 135ഉം ദിവസം മാത്രം പ്രസവാവധി നല്‍കുന്നത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ പദ്ധതിക്ക് കീഴിലെ കരാര്‍ ജീവനക്കാരായ പി.വി രാഖി, കെ.എസ് നിഷ, റീജമോള്‍, ജയപ്രഭ, ബിത മോള്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജികളിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
കേരള സര്‍വീസ് ചട്ടപ്രകാരം 180 ദിവസവും പ്രസവാവധി ആനുകൂല്യ നിയമപ്രകാരം 26 ആഴ്ചയും അവധി ലഭിക്കാന്‍ ഇവര്‍ അര്‍ഹരാണ്. ഇതിനു പകരം കരാര്‍ ജീവനക്കാരികള്‍ക്ക് 90 മുതല്‍ 135 ദിവസം മാത്രം പ്രസവാവധി നല്‍കുന്നത് വിവേചനമാണെന്ന് സിംഗിള്‍ ബെഞ്ച് പറഞ്ഞു. ജോലിയുടെ സ്വഭാവമെന്തായാലും നിയമപ്രകാരമുള്ള അവധിക്കു ജീവനക്കാര്‍ക്ക് അര്‍ഹതയുണ്ട്. കരാര്‍ ജീവനക്കാരുടെ പ്രസവാവധി വെട്ടിക്കുറച്ചുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ റദ്ദാക്കുകയാണെന്നും കോടതി വിധിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."