HOME
DETAILS
MAL
സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവം; സുക്കര്‍ബര്‍ഗ് വെട്ടില്‍
backup
March 19 2018 | 19:03 PM
ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം ഡൊണാള്‍ഡ് ട്രംപിന് അനുകൂലമാക്കാന്‍ നിയമവിരുദ്ധമായി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗിനെതിരേ അന്വേഷണത്തിനു മുറവിളികളുയരുന്നു. ഉപഭോക്താക്കളുടെ രഹസ്യവിവരങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ഗുരുതരമായ വീഴ്ച കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായെന്നു വ്യാപകമായ ആക്ഷേപമാണു പൊതുവെ ഉയരുന്നത്.
കേംബ്രിജ് അനലിറ്റിക്ക എന്ന പേരിലുള്ള ഡാറ്റാ കമ്പനിയാണ് ട്രംപിന്റെ തെരഞ്ഞെടുപ്പ് കാംപയിനിന്റെ ഭാഗമായി അഞ്ചുകോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ച് വ്യാപകമായ പ്രചാരണം നടത്തിയത്. ന്യൂയോര്‍ക്ക് ടൈംസും ലണ്ടന്‍ ഒബ്സര്‍വറുമാണ് വിവരം പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."