HOME
DETAILS
MAL
യുസ്‌വേന്ദ്ര ചഹല്‍ രണ്ടാം റാങ്കില്‍
backup
March 20 2018 | 01:03 AM
ദുബൈ: ഏറ്റവും പുതിയ ഐ.സി.സി ടി-20 റാങ്കിങില്‍ ഇന്ത്യന്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിന് നേട്ടം. 12 സ്ഥാനങ്ങള്‍ ഒറ്റയടിക്ക് മെച്ചപ്പെടുത്തി ചഹല്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി. യുവ താരം വാഷിങ്ടന്‍ സുന്ദറും നേട്ടമുണ്ടാക്കി. താരം 31-ാം റാങ്കിലെത്തി. കഴിഞ്ഞ ദിവസം സമാപിച്ച നിദാഹസ് ട്രോഫി ത്രിരാഷ്ട്ര പോരാട്ടത്തിലെ മികച്ച പ്രകടനങ്ങളാണ് ഇരുവര്‍ക്കും റാങ്കിങില്‍ നേട്ടമുണ്ടാക്കിയത്. പരമ്പരയില്‍ തിളങ്ങിയ ഇന്ത്യയുടെ ജയദേവ് ഉനദ്കട് 52-ാം റാങ്കിലും ശാര്‍ദുല്‍ താക്കൂര്‍ 76-ാം റാങ്കിലുമെത്തി. അവസാന പന്തില്‍ സിക്‌സറടിച്ച് ഇന്ത്യക്ക് മിന്നും വിജയമൊരുക്കിയ ദിനേഷ് കാര്‍ത്തിക് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ 126-ാം സ്ഥാനത്ത് നിന്ന് 95ലേക്ക് എത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."