HOME
DETAILS

വസ്ത്ര വിവാദം: ഫാറൂഖ് കോളജിനെ തകര്‍ക്കാനുള്ള നീക്കം

  
backup
March 20 2018 | 19:03 PM

%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6%e0%b4%82-%e0%b4%ab%e0%b4%be%e0%b4%b1%e0%b5%82%e0%b4%96%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%b3

കോഴിക്കോട്: ഫാറൂഖ് കോളജിനെതിരേയും ട്രെയ്‌നിങ് കോളജിലെ അധ്യാപകനായ ജൗഹര്‍ മുനവ്വറിനെതിരേയും നടക്കുന്നത് ആസൂത്രിതമായ സൈബര്‍മീഡിയാ ആക്രമണം. കോളജിന്റെ അച്ചടക്കം ലംഘിച്ച വിദ്യാര്‍ഥികളെ ജീവനക്കാര്‍ തടഞ്ഞ നടപടിയെ കോളജിലെ ഒരു അധ്യാപകന്‍ മതവേദിയില്‍ നടത്തിയ പ്രഭാഷണവുമായി കൂട്ടിച്ചേര്‍ത്തു പ്രചരിപ്പിക്കുന്നതില്‍ ദുരൂഹതയുണ്ട്. മാസങ്ങള്‍ക്കു മുന്‍പ് മുസ്‌ലിം സ്ത്രീകളും വിദ്യാര്‍ഥിനികളും മാത്രമുള്ള കുടുംബ വേദിയില്‍ നടത്തിയ മതപ്രഭാഷണമാണ് അധ്യാപകനെതിരേ ഇപ്പോള്‍ പ്രചരിക്കുന്നത്. യുട്യൂബില്‍ നേരത്തെ അപ്‌ലോഡ് ചെയ്യപ്പെട്ടതാണ് ഈ പ്രഭാഷണം. ഇതിനെ വികലമാക്കി ചിത്രീകരിച്ചും ദുര്‍വ്യാഖ്യാനം ചെയ്തുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ അധ്യാപകന്റെ പ്രഭാഷണത്തിന്റെ മുഴുവന്‍ വിഡിയോ പുറത്തുവന്നതോടെ പ്രഭാഷണം ദുരുദ്ദേശപരമായി പ്രചരിപ്പിക്കുകയായിരുന്നു എന്ന് ബോധ്യപ്പെട്ടിരിക്കുകയാണ്. പ്രഭാഷണത്തില്‍ ഉപയോഗിച്ച ഉപമയെ അശ്ലീലമായി വ്യാഖ്യാനിക്കാനാണ് ചിലര്‍ ശ്രമിച്ചത്.
ഇതിന്റെ മറപിടിച്ചു ഫാറൂഖ് കോളജിനെ അപകീര്‍ത്തിപ്പെടുത്താനും ശ്രമമുണ്ടായി. ഹാദിയ വിഷയത്തില്‍ ഉള്‍പ്പെടെ മൗനം പാലിച്ച എസ്.എഫ്.ഐയും കെ.എസ്.യുവും കാര്യമറിയാതെ പ്രതിഷേധവുമായി ഫാറൂഖ് കോളജിലെത്തുകയായിരുന്നു. എന്നാല്‍ എം.എസ്.എഫ് സ്ഥാപനത്തിനും അധ്യാപകനും പിന്തുണയുമായി രംഗത്തെത്തി.
'പെണ്‍കുട്ടികളുടെ വസ്ത്ര ധാരണവുമായി ബന്ധപ്പെട്ട് ഫാറൂഖ് കോളജിലെ ഒരു അധ്യാപകന്‍ നടത്തിയ പരാമര്‍ശത്തിന്റെ ഓഡിയോ ക്ലിപ്പിലുണ്ടായ തെറ്റിദ്ധാരണ വിഡിയോ ദൃശ്യത്തില്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതാണെന്നും മതപഠന ക്ലാസില്‍ ഒരു മാസം മുന്‍പ് നടന്ന പരാമര്‍ശം ഇപ്പോള്‍ വിവാദമാക്കുന്നതിലെ ഒളി അജണ്ട തിരിച്ചറിയണമെന്നുമാണ് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂരിന്റെ പ്രതികരണം.
'ഫാറൂഖിലെ അധ്യാപകന്‍ മത പഠനക്ലാസില്‍ നല്‍കിയ നിര്‍ദേശങ്ങളോട് യോജിക്കാനും വിയോജിക്കാനും എല്ലാവര്‍ക്കും അധികാരമുണ്ടെന്നും വിഡിയോ പൂര്‍ണമായും സഭ്യതക്ക് നിരക്കാത്തതാണെന്ന അഭിപ്രായം തനിക്കില്ലെന്നുമാണ് എം.എസ്.എഫ് ജനറല്‍ സെക്രട്ടറി എം.പി നവാസ് പ്രതികരിച്ചത്.
എന്നാല്‍ വിവാഹ പ്രായം, മുത്വലാഖ്, ചേലാകര്‍മം, പര്‍ദ്ദ തുടങ്ങിയ വിഷയത്തില്‍ മതവിരുദ്ധമായ നിലപാട് സ്വീകരിച്ച യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉള്‍പ്പെടെയുള്ള ചില യുവ നേതാക്കള്‍ ഫാറൂഖ് കോളജിനെയും അധ്യാപകനേയും പ്രതിസന്ധിയിലാക്കുന്ന നിലപാടാണ് ഈ വിഷയത്തിലും സ്വീകരിച്ചത്.
കാംപസുകളിലെ വസ്ത്രധാരണാ രീതിയിലെ ചില ദുഷ്പ്രവണതകളെ കുറിച്ചും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അനിസ്‌ലാമികമായ ജീവിത രീതിയെ കുറിച്ചും രക്ഷിതാക്കളെ ഉണര്‍ത്തിയ അധ്യാപകന്റെ വാക്കുകള്‍ അങ്ങേയറ്റം അശ്ലീലവും അധ്യാപക പദവിയെ കളങ്കപ്പെടുത്തുന്നതും സഭ്യതക്ക് നിരക്കാത്തതുമാണെന്നാണ് ഫിറോസ് പറയുന്നത്. അത് ഫാറൂഖ് കോളജിലെ മുഴുവന്‍ പെണ്‍കുട്ടികളെയും അപമാനിക്കുന്നതിന് തുല്യമാണ്. ഇത് കേള്‍ക്കുന്ന ഫാറൂഖ് കോളജിലെ ഒരു പെണ്‍കുട്ടിയുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇനി ഈ അധ്യാപകനെ കാണുമ്പോഴുള്ള ആ കാംപസിലെ പെണ്‍കുട്ടികളുടെ അവസ്ഥ എത്രമാത്രം ദയനീയമായിരിക്കും? അത് കൊണ്ടാണ് അധ്യാപക പദവിക്ക് നിരക്കാത്തതാണ് ആ പരാമര്‍ശങ്ങള്‍ എന്ന് പറയുന്നതെന്നും ഫിറോസ് കുറിപ്പില്‍ പറയുന്നു.
അധ്യാപകന്റെ വാക്കുകള്‍ വികലമാക്കി ഉപയോഗിച്ചതാണെന്ന് ബോധ്യപ്പെട്ടതോടെ കാംപസിലെ ഭൂരിപക്ഷം വിദ്യാര്‍ഥികളും അധ്യാപകനോടൊപ്പം നില്‍ക്കുമ്പോഴാണ് യൂത്ത്‌ലീഗ് നേതാവിന്റെ വിമര്‍ശനം. ഇത് അണികള്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
കോളജില്‍ അധ്യാപകരായി ജോലി ചെയ്യുന്നവര്‍ മതപരമായും വ്യക്തിപരമായും സ്വീകരിക്കുന്ന നിലപാടുകള്‍ സ്ഥാപനത്തിനോട് ചേര്‍ത്തു വായിക്കേണ്ടതില്ലെന്നും അതു വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമാണെന്നുമാണ് കോളജ് അധികാരികളുടെ നിലപാട്. മുന്‍ അധ്യാപകനായ കെ.ഇ.എന്‍ കുഞ്ഞമ്മദ് ഉള്‍പ്പെടെയുള്ളവര്‍ കോളജില്‍ ജോലി ചെയ്യുമ്പോള്‍ നടത്തിയ പ്രഭാഷണങ്ങള്‍ കോളജിന്റെ നിലപാടാകാത്തതുപോലെ ജൗഹര്‍ മുനവ്വര്‍ മതപരമായി നടത്തിയ പ്രഭാഷണം ആ മതത്തോട് മാത്രം ചേര്‍ത്തു വായിച്ചാല്‍ മതിയെന്നുമാണ് അവരുടെ നിലപാട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago
No Image

ഝാര്‍ഖണ്ഡില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളില്‍ കനത്ത സുരക്ഷ

National
  •  a month ago
No Image

'പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല, രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം' സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ, നിഷേധിച്ച് ഇ.പി

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി

Kerala
  •  a month ago
No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-12-11-2024

PSC/UPSC
  •  a month ago
No Image

‌എസ്ഐ ഓടിച്ച കാറിടിച്ച് ഇൻഫോ പാർക്ക് ജീവനക്കാരന് പരിക്ക്, എസ്ഐ മദ്യലഹരിയിലാണെന്ന് നാട്ടുകാർ

latest
  •  a month ago
No Image

കണ്ണൂരിൽ ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

latest
  •  a month ago
No Image

പത്താണ്ട് പിന്നിട്ട് ദുബൈ നഗരത്തിന്റെ സ്വന്തം ട്രാം

uae
  •  a month ago