HOME
DETAILS
MAL
ചെമ്പരിക്ക ഖാസി വധക്കേസ്: സെക്രട്ടേറിയറ്റ് ധര്‍ണ വിജയിപ്പിക്കുക: എസ്.കെ.എസ്.എസ്.എഫ്
backup
March 20 2018 | 19:03 PM
കോഴിക്കോട്: ചെമ്പരിക്ക സി.എം അബ്ദുല്ല മൗലവിയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റി മാര്‍ച്ച് 27 ന് കാലത്ത് പത്ത് മണിക്ക് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന ധര്‍ണ വിജയിപ്പിക്കാന്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു. കഴിഞ്ഞ എട്ട് വര്‍ഷമായി നടന്ന് വരുന്ന നിയമ പോരാട്ടങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമിടയില്‍ നിര്‍ണായകമായ ചിലതെളിവുകള്‍ കോടതിക്കും അന്വേഷണ ഏജന്‍സിയായ സി.ബി.ഐക്കും ലഭിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ എത്രയും വേഗം ഫലപ്രദമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമനത്തിന് മുന്നില്‍ ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുകൂടി ക്രിയാത്മകമായ ഇടപെടല്‍ ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."