കോടതിയലക്ഷ്യ ഹരജി: ജേക്കബ് തോമസ് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി
കൊച്ചി: ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരേ ആരോപണമുന്നയിച്ച മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഏപ്രില്‍ രണ്ടിന് നേരിട്ട് ഹാജരാകാന്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായ കോടതിയലക്ഷ്യ ഹരജിയിലാണ് ഹൈക്കോടതി പരിഗണിച്ചത്.
ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാര്‍ വിവിധ കേസുകളിലായി നിരന്തരം തനിക്കെതിരേ വിമര്‍ശനം ഉന്നയിക്കുന്നുവെന്നാരോപിച്ച് ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ക്ക് മാര്‍ച്ച് ഒന്‍പതിന് പരാതി നല്‍കിയിരുന്നു. മാത്രമല്ല, പരാതിയുടെ പ്രസക്ത ഭാഗങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. ജഡ്ജിമാര്‍ക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ച നടപടി കോടതിയലക്ഷ്യമാണെന്നാരോപിച്ച് അഭിഭാഷകനായ ബി.എച്ച് മന്‍സൂര്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിരുന്നു. ജേക്കബ് തോമസിന്റെ നടപടിയില്‍ പ്രഥമ ദൃഷ്ട്യാ കോടതിയലക്ഷ്യത്തിന് കാരണമുണ്ടെന്ന് ഇത് പരിഗണിച്ച ചീഫ് ജസ്റ്റിസ് വിലയിരുത്തി. തുടര്‍ന്നാണ് ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ ഹരജി പരിഗണനയ്ക്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."