HOME
DETAILS

മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ശമ്പള, പെന്‍ഷന്‍ വര്‍ധന: ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിക്ക്

  
backup
March 20 2018 | 20:03 PM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2-2

തിരുവനന്തപുരം: മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളം വര്‍ധിപ്പിക്കുന്നതിനുള്ള 2018ലെ ശമ്പളവും ബത്തകളും നല്‍കല്‍ (ഭേദഗതി) ബില്ലും മുന്‍ എം.എല്‍.എമാരുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതിനുള്ള 2018ലെ കേരള നിയമസഭാംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കല്‍ (ഭേദഗതി) ബില്ലും നിയമസഭ സബ്ജക്ട് കമ്മിറ്റിക്കു വിട്ടു. മന്ത്രി എ.കെ ബാലന്‍ അവതരിപ്പിച്ച ബില്ലുകള്‍ സഭ ഐകകണ്‌ഠ്യേനയാണ് സബ്ജക്ട് കമ്മിറ്റിക്കു വിട്ടത്.
ശമ്പളവും ബത്തകളും നല്‍കല്‍ ബില്ലിലെ വ്യവസ്ഥയനുസരിച്ച് മന്ത്രിമാരുടെ ശമ്പളം 55,012ല്‍ നിന്ന് 90,300 രൂപയാകും. എം.എല്‍.എമാരുടേത് 39,500ല്‍ നിന്ന് 70,000 രൂപയായും ഉയരും. നിയമസഭാ സമിതി യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് എം.എല്‍.എമാര്‍ക്ക് വിമാന യാത്രാക്കൂലി ഇനത്തില്‍ പ്രതിവര്‍ഷം പരമാവധി 50,000 രൂപ വരെ അനുവദിക്കും. സാമാജികരുടെ അപകട ഇന്‍ഷുറന്‍സ് തുക അഞ്ചു ലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി ഉയരും. മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് തിരുവനന്തപുരം നഗരത്തിലും അതിന്റെ എട്ടു കിലോമീറ്റര്‍ ചുറ്റളവിലും നടത്തുന്ന യാത്രകള്‍ക്കുള്ള ആനുകൂല്യം പ്രതിമാസം 10,500 രൂപയില്‍ നിന്ന് 17,000 രൂപയായി ഉയരും. ഇവര്‍ക്ക് 10 ലക്ഷം രൂപ വരെ പലിശരഹിത വാഹന വായ്പയും 20 ലക്ഷം രൂപ വരെ കുറഞ്ഞ പലിശ നിരക്കില്‍ ഭവനിര്‍മാണ വായ്പയും ലഭിക്കും. ഇവരുടെസംസ്ഥാനത്തിനകത്തുള്ള യാത്രാബത്ത കിലോമീറ്ററിനു 10 രൂപയില്‍ നിന്ന് 15 ആയി ഉയരും. ആകസ്മിക ചെലവുകള്‍ കിലോമീറ്ററിന് 50 പൈസയില്‍ നിന്ന് രണ്ടു രൂപയായും ദിനബത്ത 750 രൂപയില്‍ നിന്ന് 1000 രൂപയാകും.
സംസ്ഥാനത്തിനകത്ത് വാഹനത്തില്‍ യാത്ര ചെയ്യുന്നതിന് എം.എല്‍.എമാര്‍ക്ക് കിലോമീറ്ററിന് നല്‍കുന്ന ബത്ത ഏഴു രൂപയില്‍ 10 രൂപ ആകും. ദിനബത്ത 750 രൂപയില്‍ നിന്ന് 1,000 രൂപയാകും. സ്ഥിരബത്തകള്‍ പ്രതിമാസം 1,000 രൂപയില്‍ നിന്ന് 2,000 രൂപയാകും. നിയോജകമണ്ഡലം ബത്ത പ്രതിമാസം 12,000 രൂപയില്‍ നിന്ന് 25,000 രൂപയാകും. ഏറ്റവും കുറഞ്ഞ യാത്രാബത്ത പ്രതിമാസം 15,000 രൂപയില്‍ നിന്ന് 20,000 രൂപയാകും. സംസ്ഥാനത്തിനകത്തും പുറത്തും ട്രെയിന്‍ യാത്രയ്ക്കുള്ള ബത്ത കിലോമീറ്ററിന് 50 പൈസയുള്ളത് ഒരു രൂപയാകും. സംസ്ഥാനത്തിനു പുറത്തുള്ള ട്രെയിന്‍ യാത്രകള്‍ക്കുള്ള ആകസ്മിക ചെലവുകള്‍ കിലോമീറ്ററിന് 25 പൈസയില്‍ നിന്ന് ഒരു രൂപയാകും. സംസ്ഥാനത്തിനു പുറത്തുള്ള റോഡ് യാത്രയ്ക്കുള്ള ബത്ത കിലോമീറ്ററിന് ആറു രൂപയുള്ളത് 10 രൂപയാകും. ടെലിഫോണ്‍ ബത്ത പ്രതിമാസം 7,500 രൂപയില്‍ നിന്ന് 11,000 രൂപയാകും. ഇന്‍ഫര്‍മേഷന്‍ ബത്ത പ്രതിമാസം 1,000 രൂപയില്‍ നിന്ന് 4,000 രൂപയാകും. സംപ്റ്റിയൂബറി ബത്ത പ്രതിമാസം 3,000 രൂപയില്‍ നിന്ന് 8,000 രൂപയാകും.
മുന്‍ എം.എല്‍.എമാരുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതിനുള്ള ബില്ലിലെ വ്യവസ്ഥയനുസരിച്ച് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ എം.എല്‍.എക്ക് ഇപ്പോള്‍ പെന്‍ഷനായി ലഭിക്കുന്ന 10,000 രൂപ 20,000 ആയി ഉയരും. പിന്നീടു തികയ്ക്കുന്ന ഓരോ വര്‍ഷത്തിനും ആയിരം രൂപ അധികമായി ലഭിക്കും. നിലവില്‍ ഇത് 750 രൂപയാണ്. പരമാവധി പെന്‍ഷന്‍ 35,000 രൂപയില്‍ നിന്ന് 50,000 രൂപയായി ഉയരും. നിലവില്‍ രണ്ടുവര്‍ഷം എം.എല്‍.എ ആയിരുന്നവര്‍ക്ക് 7,000 രൂപയും അതിനുതാഴെ ഏതു കാലാവധിക്കും 6,000 രൂപയുമാണ് പെന്‍ഷന്‍. ഇതില്‍ മാറ്റംവരുത്തി ഒരുദിവസം മുതല്‍ രണ്ടു വര്‍ഷം വരെ എം.എല്‍.എ ആയിരുന്നവര്‍ക്ക് 8,000 രൂപ പെന്‍ഷന്‍ നല്‍കും. മൂന്നുവര്‍ഷം തികച്ചവരുടെ പെന്‍ഷന്‍ 8,000 രൂപയില്‍ നിന്ന് 12,000 ആകും. നാലുവര്‍ഷം തികച്ചവരുടെ പെന്‍ഷന്‍ 9,000 രൂപയില്‍ നിന്ന് 16,000 ആകും. 80 വയസ് കഴിഞ്ഞവര്‍ക്ക് പെന്‍ഷനില്‍ പ്രതിമാസം 3,500 രൂപ അധികം നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
ജനപ്രതിനിധികളുടെ ശമ്പളം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മാധ്യമ പ്രചാരണങ്ങള്‍ നിരാശാജനകമാണെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ഇതു ഭരണഘടന ഉറപ്പുനല്‍കുന്ന ആനുകൂല്യമാണ്. സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ജയിംസ് കമ്മിറ്റി ശുപാര്‍ശ ചെയ്തതില്‍ നിന്ന് 15 ശതമാനത്തോളം കുറച്ചാണ് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിശ്ചയിച്ചത്. മുന്‍കാല പ്രാബല്യം വേണ്ടെന്നുവച്ചിട്ടുമുണ്ട്. 2018 ഏപ്രില്‍ ഒന്നുമുതല്‍ വര്‍ധന പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
ശമ്പളത്തില്‍ കാലാനുസൃതമായ പരിഷ്‌കരണം ന്യായമാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ജനപ്രതിനിധികളെ ദുഃസ്വാധീനങ്ങളിലേക്കും വ്യതിയാനങ്ങളിലേക്കും നയിക്കാതിരിക്കാന്‍ വര്‍ധന സഹായകമാകും. ഇക്കാര്യം മാധ്യമങ്ങളും പൊതുസമൂഹവും മനസിലാക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago
No Image

ഝാര്‍ഖണ്ഡില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളില്‍ കനത്ത സുരക്ഷ

National
  •  a month ago
No Image

'പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല, രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം' സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ, നിഷേധിച്ച് ഇ.പി

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി

Kerala
  •  a month ago
No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-12-11-2024

PSC/UPSC
  •  a month ago
No Image

‌എസ്ഐ ഓടിച്ച കാറിടിച്ച് ഇൻഫോ പാർക്ക് ജീവനക്കാരന് പരിക്ക്, എസ്ഐ മദ്യലഹരിയിലാണെന്ന് നാട്ടുകാർ

latest
  •  a month ago
No Image

കണ്ണൂരിൽ ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

latest
  •  a month ago
No Image

പത്താണ്ട് പിന്നിട്ട് ദുബൈ നഗരത്തിന്റെ സ്വന്തം ട്രാം

uae
  •  a month ago