ബൂത്വിയുടെ മാനവികത
ലോക മുസ്‌ലിംകളുമായി ബന്ധപ്പെടുന്ന ഏത് രാഷ്ട്രീയ സാമൂഹിക വിഷയങ്ങളും നമ്മുടെ വിചാര പരിസരങ്ങളെ എന്നും സംവാദാത്മകമാക്കാറുണ്ടണ്ട്. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് മാര്‍ച്ച് 21നാണ് ദമസ്‌കസ് ജുമുഅ മസ്ജിദിന്റെ നടുത്തളത്തില്‍ വിഖ്യാത പണ്ഡിതനും സമാധാന വാദിയുമായിരുന്ന സഈദ് റമദാന്‍ ബൂത്വി വധിക്കപ്പെട്ടത്. ഭരണകൂടത്തിനെതിരായ സായുധകലാപം വിദേശ ശക്തികള്‍ക്ക് കടന്നുവരാനുള്ള അവസരമാകുമെന്നും ജനാധിപത്യത്തെ അട്ടിമറിക്കുന്ന വിപ്ലവങ്ങള്‍ ഇസ്‌ലാമികമാവില്ലെന്നുമായിരുന്നു സിറിയന്‍ വിഷയത്തില്‍ അദ്ദേഹത്തിന്റെ നിലപാട്. പക്ഷേ, മുല്ലപ്പൂ വിപ്ലവത്തിന്റെ കലിപ്പ് നാളുകളില്‍ ബൂത്വി ഇത് പറഞ്ഞപ്പോള്‍ പാന്‍ ഇസ്‌ലാമിസ്റ്റുകള്‍ അദ്ദേഹത്തിന്റെ രക്തത്തിന് വില പറയുകയായിരുന്നു.
2004ല്‍ ദുബൈ അന്താരാഷ്ട്ര ഖുര്‍ആന്‍ അവാര്‍ഡ് നേടിയ, പക്ഷാന്തരങ്ങള്‍ക്ക് മീതേ പ്രതിഛായ വളര്‍ന്ന നേതാവായിരുന്നു ബൂത്വി. കടുത്ത സൂഫീ സുന്നിയായിരുന്നിട്ടും സലഫീ ആഭിമുഖ്യമുള്ള അവാര്‍ഡ് പ്രഖ്യാപന സമിതി അദ്ദേഹത്തെ അംഗീകരിച്ചതില്‍ ആരും അനൗചിത്യം രേഖപ്പെടുത്തിയിട്ടുമില്ല.
അഹഌസുന്നയുടെ ശക്തനായ വക്താവായി അറിയപ്പെടുന്ന ഇദ്ദേഹം, തുര്‍ക്കിയിലെ ജൂലൈക്കയിലാണ് ജനിച്ചത്. തുടര്‍ന്ന് പിതാവിനോടൊപ്പം ദമസ്‌കസിലേക്ക് പലായനം ചെയ്തു. സൂഫി ശൈഖായ പിതാവിന്റെ സ്വാധീനത്തിലാണ് വളര്‍ന്നത്. ഏഴാമത്തെ വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ശേഷം ദമസ്‌കസിലെ മതവിദ്യാലയങ്ങളില്‍ നിന്ന് മത പഠനം നടത്തി.
പിന്നീട് ഉപരിപഠനങ്ങള്‍ക്കായി ഈജിപ്തിലെ അല്‍ അസ്ഹറിലേക്ക് പോവുകയും ഡോക്ടറേറ്റ് നേടുകയും ചെയ്തു. മത മീമംസ, സാഹിത്യം, തത്ത്വചിന്ത, സാമൂഹ്യശാസ്ത്രം, സാംസ്‌കാരികപഠനങ്ങള്‍ എന്നീ വിഷയങ്ങളിലായി ഏകദേശം അറുപതോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ടണ്ട്.
സിറിയയില്‍ നടന്നുകൊണ്ടണ്ടിരിക്കുന്ന കലാപങ്ങളോട് ഭരണാനുകൂല നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വലിയ കോളിളക്കമാണുണ്ടണ്ടാക്കിയത്. 2013 മാര്‍ച്ച് 21ന് മതാധ്യായനം നടത്തിക്കൊണ്ടണ്ടിരിക്കവേയാണ് ചാവേറാക്രമണത്തില്‍ വധിക്കപ്പെടുന്നത്.
പ്രശസ്ത യൂറോപ്യന്‍ മാധ്യമപ്രവര്‍ത്തക യിവോണ്‍ റിഡ്‌ലി കഴിഞ്ഞ ദിവസം ബൂത്വിയെ ശരിവച്ചു കൊണ്ടണ്ടായിരുന്നു അനുസ്മരിച്ചത്.
നിങ്ങള്‍ക്ക് സിറിയയില്‍ സമാധാനവും ക്ഷേമവുമാണ് വേണ്ടണ്ടതെങ്കില്‍ , നേരത്തെ നിങ്ങളെന്തിനാണ് റമദാനുല്‍ ബൂത്വിയെ നിരാകരിച്ചതും വധിച്ചു കളഞ്ഞതും? അദ്ദേഹം നേരത്തെ ആശങ്കപ്പെട്ട കാര്യങ്ങള്‍ തന്നെയല്ലേ ഈ കത്തിക്കരിഞ്ഞ സിറിയന്‍ ദൃശ്യങ്ങള്‍ ? അവര്‍ ചോദിക്കുകയുണ്ടണ്ടായി.
അദ്ദേഹം സൂഫിയും നാലിലൊരു മദ്ഹബ് വാദിയുമായതിനാല്‍ പലര്‍ക്കുമിപ്പോഴും അത് സമ്മതിക്കാന്‍ മടിയാണ്. അദ്ദേഹത്തിന്റെ ഭക്തിയുടെയും പാണ്ഡിത്യത്തിന്റെയും ആഴം അനിഷേധ്യമാണ്.
കര്‍മശാസ്ത്രമനുസരിച്ച് കൊണ്ടണ്ടുള്ള നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. 'ലാ മദ്ഹബിയ്യ അഖ്ത്വറു ബിദ്അതിന്‍ തുഹദ്ദിദുശ്ശരീഅതല്‍ ഇസ്‌ലാമിയ്യ' എന്ന വിഖ്യാത ഗ്രന്ഥമായിരുന്നു അദ്ദേഹത്തിന്റെ പ്രാക്ടിക്കല്‍ രാഷ്ട്രീയം.
അതിനാല്‍ അസദിനെതിരെ അദ്ദേഹം കലാപം അരുതെന്ന് പറഞ്ഞു. ഭരണാധികാരി പരസ്യമായി സത്യനിഷേധത്തിന് മുതിരുകയോ നിസ്‌കാരം നിരോധിക്കുകയോ ചെയ്യാത്ത കാലത്തോളം ഭരണാധികാരിയെ അയാള്‍ അക്രമകാരിയാണെങ്കിലും അനുസരിക്കണമെന്നാണ് കര്‍മശാസ്ത്രം പഠിപ്പിക്കുന്നത്.
അത്‌കൊണ്ടണ്ടാണ് പലവിധ പുത്തന്‍ വാദങ്ങളുമായി രംഗപ്രവേശനം ചെയ്ത മുഅ്തസിലീ വിശ്വാസധാര പിന്തുടരുകയും അതിനെ എതിര്‍ക്കുന്നവരെ നിഷ്‌കരുണം വകവരുത്തുകയും ചെയ്ത അബ്ബാസി ഖലീഫമാരെ പുറത്താക്കാന്‍ അക്കാലത്തെ പണ്ഡിതന്മാര്‍ തയ്യാറാവാതിരുന്നത്. എന്നാല്‍, അത്തരം ആശയങ്ങളെ തങ്ങളുടെ നാവ് കൊണ്ടണ്ടും പേന കൊണ്ടണ്ടും അവര്‍ സധൈര്യം നേരിട്ടു.
അതിന്റെ പേരില്‍ കഠിനമായ മര്‍ദനങ്ങള്‍ അവര്‍ക്ക് ഏറ്റു വാങ്ങേണ്ടണ്ടി വന്നു. മുഅ്തസിലീ വാദങ്ങള്‍ക്കെതിരെ ശക്തമായി നിലകൊണ്ടണ്ടതിനാല്‍ ഹന്‍ബലീ മദ്ഹബിന്റെ ഇമാം അഹ്മദ് ഇബ്‌നു ഹന്‍ബല്‍(റ)ന് ഖലീഫ മഅ്മൂനില്‍ നിന്ന് കിരാത മര്‍ദനം ഏറ്റുവാങ്ങേണ്ടണ്ടി വന്നിട്ടുണ്ടണ്ട്. എന്നാല്‍, അതിന്റെ പേരില്‍ ഭരണകൂടത്തിനെതിരെ സായുധ വിപ്ലവം നടത്താന്‍ അവര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നില്ല. ഈ പണ്ഡിത പാരമ്പര്യം മുറുകെ പിടിച്ചാണ് സഈദ് റമദാന്‍ അല്‍ ബൂത്വി ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.
അദ്ദേഹം സിറിയന്‍ ജനതയോട് പറഞ്ഞു, 'പള്ളികളെ നശിപ്പിക്കാനും രാജ്യത്ത് കുഴപ്പമുണ്ടണ്ടാക്കാനും ശ്രമിക്കുന്നവരുടെ ആഹ്വാനങ്ങള്‍ക്ക് നിങ്ങള്‍ ചെവി കൊടുക്കരുത് '.
എന്നാല്‍, ബൂത്വിയുടെ വാക്കുകളോട് നേര്‍വിപരീതമായിരുന്നു ഇഖ്‌വാനീ പണ്ഡിതനായ യൂസുഫ് അല്‍ ഖറദാവിയുടെ നിലപാട്. അസദിന്റെ ഭരണത്തിനെതിരെ ശക്തമായി പ്രതികരിച്ച ഖറദാവി അസദിനെ പിന്തുണക്കുന്നവരെയും നശിപ്പിക്കാന്‍ പ്രക്ഷോഭകാരികളോട് ആഹ്വാനം ചെയ്തു.
ഇസ്രാഈലിനെതിരെ പോരാടുന്നതിനേക്കാള്‍ മഹത്വമാണ് അസദിനെപ്പോലെയുള്ള അക്രമകാരികളായ ഭരണാധികാരികള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്നതെന്ന് വരെ പറഞ്ഞ ഖറദാവി ബൂത്വിയെ കണക്കിന് വിമര്‍ശിക്കാനും മറന്നില്ല.
ആളുകളെ വഴികേടിലേക്ക് നയിക്കുന്ന ബുദ്ധിശൂന്യനായ വ്യക്തിയാണ് ബൂത്വിയെന്നായിരുന്നു ഖറദാവി തുറന്നടിച്ചത്. ഖറദാവിയുടെ നിലപാടിനെതിരെ ബൂത്വിയും രംഗത്തെത്തി. പിഴച്ച മാര്‍ഗമാണ് ഖറദാവി പിന്തുടരുന്നതെന്നും ഫിത്‌നയുടെ വാതില്‍ തുറക്കുകയാണ് അദ്ദേഹം ചെയ്തതെന്നും ബൂത്വി തിരിച്ചടിച്ചു.
സൂഫി സരണി പിന്‍പറ്റുന്ന പണ്ഡിതര്‍ ബൂത്വിയെ പിന്തുണച്ചു. തന്റെ നിലപാടിന് ബൂത്വി കൊടുത്തണ്ടത് സ്വന്തം ജീവനായിരുന്നു. സലഫി ഇഖ്‌വാനി ധാരകള്‍ക്കെതിരെ ശക്തമായ തെളിവുകളുമായി സന്ധിയില്ലാ സമരം ചെയ്ത വലിയൊരു പണ്ഡിതനെയാണ് സുന്നി ലോകത്തിന് നഷ്ടമായത്.
പക്ഷെ,കാലം തെളിയിച്ചത് ബൂത്വിയാണ് ശരി എന്നാണ്. ചിലര്‍ എഴുതിയത് പോലെ അദ്ദേഹം ഒരിക്കലും ബശാറുല്‍ അസദിന്റെ ക്രൂരതകളെ അംഗീകരിച്ചിരുന്നില്ല.
പക്ഷെ, വിമത വിപ്ലവം കൂടുതല്‍ ക്രൂരതകള്‍ ക്ഷണിച്ചു വരുത്തും എന്നാണ് അദ്ദേഹം പറഞ്ഞത്. ' സ്ത്രീകളും കുട്ടികളും കരയുമ്പോഴാണ് ആയുധമെടുക്കേണ്ടണ്ടത്, അല്ലാതെ അവരെ കരയിക്കാനല്ല' അദ്ദേഹം പറഞ്ഞു. സ്വന്തം ശിഷ്യരില്‍ പലരും അബുല്‍ ഹുദ അല്‍ യഅ്ഖൂബി, ഡോ. മുഹമ്മദ് റാഷിദ് അല്‍ ഹരീരീ തുടങ്ങിയവര്‍ വിപ്ലവത്തിനിറങ്ങിയപ്പോള്‍ അദ്ദേഹം തടഞ്ഞിരുന്നില്ല.
ചില ശിഷ്യര്‍ അസദിനൊപ്പവും നിന്നു. 'സൈനിക മേധാവികള്‍ നിര്‍ബന്ധിച്ചാല്‍ പോലും വിപ്ലവകാരികളെ കൊല്ലരുത്' എന്നായിരുന്നു അവരോടുള്ള ഉപദേശം. രാഷ്ട്രീയത്തിനപ്പുറം മനുഷ്യപക്ഷ നിലപാടായിരുന്നു ബൂത്വിയുടേത്. അത് തന്നെയാണല്ലോ ഇപ്പോള്‍ ലോക മനസ്സാക്ഷിയുടെ നിലപാടും.
കലാപകലുശിതമായ ആധുനിക അറബ് ലോകത്തോടും മുസ്‌ലിം സമൂഹങ്ങളോടും റമദാന്‍ ബൂത്വി വിളിച്ചു പറയുന്ന ഒരു സത്യമുണ്ടണ്ട്. മുസ്‌ലിം സ്വത്വരാഷ്ട്രീയ വാദത്തെ നിലനില്‍ക്കുന്ന സാമൂഹിക ഘടനക്കെതിരായി ഉപയോഗിക്കുന്ന രീതി വിജയപ്രദമാവില്ല.
സാമൂഹിക സുസ്ഥിതിയും പൗരസമാധാനവുമാണ് ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ മര്‍മവും കര്‍മവും. അത് സുസാധ്യമാക്കാന്‍ ബഹുസ്വരതയുമായുള്ള ഒത്തുതീര്‍പ്പ് അത്യന്താപേക്ഷിതമാണ്. ആഗോള രാഷ്ട്രീയത്തിന്റെ പരസ്പര സംവേദനവും രാജ്യാന്തരീയമായ ആദാന പ്രദാനങ്ങളും ഇത്രത്തോളം വികസിക്കാത്ത കാലഘട്ടത്തില്‍ ഹസനുല്‍ ബന്നയും സയ്യിദ് ഖുതുബും വികസിപ്പിച്ചെടുത്ത സായുധ രാഷ്ട്രീയമീമാംസ ഇക്കാലത്ത് അതേപടി നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നതിനേക്കാള്‍ വലിയ അബദ്ധം മുസ്‌ലിം ലോകത്തുണ്ടണ്ടാവില്ല.
ഇത്തരം രാഷ്ട്രീയ വികല്‍പ്പങ്ങളിലേക്ക് ചുവടു പിഴക്കാതിരിക്കാന്‍ മതകീയ സ്വയം ഗവേഷണങ്ങള്‍ മാറ്റിവച്ച് കര്‍മ ശാസ്ത്രപരമായ മദ്ഹബുകള്‍ സ്വീകരിക്കേണ്ടണ്ടതുണ്ടണ്ട്. ചരിത്രത്തിലെ ഇത്തരം സന്ദര്‍ഭങ്ങളില്‍ കര്‍മനിദാന ശാസ്ത്ര ദാതാക്കള്‍ പ്രയോഗവല്‍ക്കരിച്ച രാഷ്ട്രീയ നിലപാടുകള്‍ മുസ്‌ലിം ലോകത്തിന് മാതൃകയാണ്. മിതവാദമാണ് മത വാദമെന്നും മദ്ഹബുകളുടെ അനുധാവനം സമാധാന രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണെന്നും അവര്‍ പറയാതെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."