ഞാന്‍ രാജാവല്ല, ഫുട്ബോളിന്റെ ദൈവമാണെന്ന് ഇബ്രാഹിമോവിച്ച്
പാരിസ്: ഞാന്‍ രാജാവല്ല ഞാന്‍ ഫുട്ബോളിന്റെ ദൈവമാണെന്ന് സ്വീഡന് ഫുട്ബോള്‍ താരം സ്ലാട്ടന് ഇബ്രാഹിമോവിച്ച്.
ഹോട്ടലില്‍ നടന്ന രസകരമായ സംഭവം പി. എസ്. ജിയില്‍ തന്റെ സഹതാരമായിരുന്ന ബെഞ്ചമിന്‍ സ്റ്റംബോളിയാണ് പുറത്തു വിട്ടത്. ഷാല്‍ക്കെയിലേക്ക് മാറുന്നതിന് മുമ്പെ പി. എസ്. ജിയില്‍ ഇബ്രാഹിമോവിച്ചുമൊത്ത്് 156 മത്സരങ്ങള്‍ കളിച്ച താരമാണ് സ്റ്റംബോളി. ഫിസിയോതെറാപ്പി ചെയ്തു കൊണ്ടിരിക്കെ ഫ്രഞ്ച് ടി. വിയില്‍ ഇബ്രാഹിമോവിച്ചിനെ കുറിച്ചുള്ള വാര്‍ത്ത കണ്ടപ്പോള്‍ ഇബ്രാഹിമോവിച്ച് ഇത് പരിഭാഷപ്പെടുത്താനായി സ്റ്റംബോളിയോട് പറഞ്ഞു. എന്നാല്‍ വാര്‍ത്ത പരിഭാഷപ്പെടുത്തിയ സ്റ്റംബോളി ഇബ്രാഹിമോവിച്ചിന്റെ മറുപടികേട്ട് ഞെട്ടുകയാണുണ്ടായത്. പാരിസിലെ ഫുട്ബോളിന്റെ രാജാവാണ് ഇബ്രാഹിമോവിച്ചെന്നായിരുന്നു വാര്‍ത്തയില്‍ പറഞ്ഞത്. ഇത് കേട്ട് ക്ഷുഭിതനായാണ് ഇബ്ര പറഞ്ഞത് ഞാന്‍ രാജാവല്ല, ഞാന്‍ ഫുട്ബോളിന്റെ ദൈവമാണെന്ന്.
കളിക്കളത്തില്‍ വിജയിക്കാന്‍ മാത്രം കളിക്കുന്നയാളാണ് ഇബ്രയെന്നും ഒറ്റക്ക് നിന്ന് നയിക്കാന്‍ കെല്പുള്ള താരമാണ് അദ്ദേഹമെന്നും സ്റ്റംപോളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."