HOME
DETAILS

ആലുവ മത്സ്യ-മാംസ മാര്‍ക്കറ്റ് പഴയതില്‍ നിന്ന് പുതിയ കെട്ടിടത്തിലേക്ക് മാറി

  
backup
June 02 2016 | 22:06 PM

%e0%b4%86%e0%b4%b2%e0%b5%81%e0%b4%b5-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af-%e0%b4%ae%e0%b4%be%e0%b4%82%e0%b4%b8-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

ആലുവ: വ്യാപാരികളെയും നാട്ടുകാരെയും ദുരിതത്തിലാകി തകര്‍ന്ന കെട്ടിടത്തില്‍ നടന്നിരുന്ന മത്സ്യ മാംസ വ്യാപാരം ബുധനാഴ്ച മുതല്‍ പുതിയ മത്സ്യ മാര്‍ക്കറ്റ് കെട്ടിടത്തിലേക്ക് മാറി. ആലുവയില്‍  ഏറെ പഴക്കം ചെന്ന കെട്ടിടങ്ങളിലും പൊട്ടിപൊളിഞ്ഞ നിലങ്ങളിലുമാണു മാര്‍ക്കറ്റ് പ്രവര്‍ത്തിചിരുന്നത്.
അത്യാധുനിക സൗകര്യങ്ങളോടെയുള്ള മാര്‍ക്കറ്റ് കെട്ടിടം മത്സ്യ വിപണിക്കു മാത്രമായി നിര്‍മിച്ചിട്ടിരിക്കുമ്പോഴായിരുന്നു വ്യാപാരികള്‍ക്കും  നാട്ടുകാര്‍ക്കും ദുരിതം നല്‍കികൊണ്ട് പഴയ തകര്‍ന്ന കെട്ടിടത്തില്‍ വ്യാപാരം തുടര്‍ന്നിരുന്നത്.  കേരള സര്‍ക്കാറിന്റെ ഫിഷറീസ് വകുപ്പ്, കേന്ദ്ര ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ സഹായത്തോടെ ഒന്നരക്കോടി മുടക്കിയാണ് ആധുനിക മത്സ്യ മാര്‍ക്കറ്റ് കെട്ടിടം നിര്‍മിച്ചത്. 2013 ഇല്‍ അന്നത്തെ ഫിഷറീസ് മന്ത്രി കെ ബാബു ഉദ്ഘാടനം നിര്‍വഹിചെങ്കിലും വ്യാപാരികള്‍ക്കു തുറന്നു കൊടുത്തത് മൂന്നു വര്‍ഷത്തിനു ശേഷം ഈ ബുധനാഴ്ച്ചയാണ്.
കെട്ടിടം പൂര്‍ത്തിയാക്കിയെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വന്ന കാല താമസവും,കോടതി വ്യവഹാരങ്ങളുമാണ് മാര്‍കറ്റ് തുറക്കാന്‍ വൈകിയത്.  നിലവിലെ 16 വ്യാപാരികള്‍ പുതിയ കെട്ടിടത്തിലേക്ക് മാറാന്‍ മുറി ഒന്നിന് നാലര ലക്ഷം രൂപ നല്‍കണമെന്ന നഗരസഭ നിലപാടായിരുന്നു ആദ്യ തര്‍ക്കത്തിന്  പ്രധാന കാരണം.
വര്‍ഷങ്ങളായി കച്ചവടം ചെയ്യുന്ന വ്യാപാരികളെ നിലവിലത്തെ ശോചനീയമായ മത്സ്യമാര്‍ക്കറ്റില്‍ നിന്നും പുനരധിവസിപ്പിക്കാന്‍ ഭീമമായ തുക നല്‍കാനാകില്ലെന്ന്  അറിയിച്ചുകൊണ്ട് ആലുവ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ രംഗത്തത്തെിയിരുന്നു. മത്സ്യമാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥയത്തെുടര്‍ന്ന് ഈ വ്യാപാരികളെ പുനരധിവസിപ്പിക്കാന്‍ വേണ്ടിയാണ് പൂര്‍ണമായും സൗജന്യമായി കേന്ദ്രഫണ്ട് ഉപയോഗിച്ച് പുതിയ മത്സ്യമാര്‍ക്കറ്റ് നിര്‍മ്മിച്ചിരുന്നത്.  വാടക പ്രശ്‌നമടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട്  പലവട്ടം ചര്‍ച്ചകള്‍ നടന്നിരുന്നു. പിന്നീട് നടന്ന ചര്‍ച്ചയില്‍ മുറി ഒന്നിന് രണ്ടേകാല്‍ലക്ഷം രൂപ റീഫണ്ടബിള്‍ ഡെപ്പോസിറ്റായി നല്‍കാന്‍ ധാരണയായിരുന്നു. നിലവില്‍ വ്യാപാരികള്‍ നല്‍കിയിട്ടുള്ള ഡെപ്പോസിറ്റ് തുക കഴിച്ച് ബാക്കി നല്‍കിയാല്‍ മതിയെന്നാണ് തീരുമാനിച്ചത്.. വാടക പുതുക്കിയ നിരക്കില്‍ നല്‍കാനും ധാരണയായി. അടഞ്ഞുകിടന്നപ്പോള്‍ പൈപ്പുകളും, ഇലക്ട്രിക് ഫിറ്റിങ്‌സുകളും മോഷണം പോയത് പുനസ്ഥാപിച്ച് ചുറ്റും തറയില്‍ ടൈലുകള്‍ പാകാനും, വാട്ടര്‍ ട്രീറ്റ്‌മെന്റ്് പ്ലാന്റ് സ്ഥാപിക്കാനും ധാരണയായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  6 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  6 days ago
No Image

യുഎഇ; അബൂദബിയിലെ എയര്‍പോര്‍ട്ടിലേക്ക് ഇനി ഡ്രൈവറില്ലാ ഊബറില്‍ യാത്ര ചെയ്യാം

uae
  •  6 days ago
No Image

തിരുവനന്തപുരത്ത് രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

ദുബൈ; ഡിസംബര്‍ ഏഴിന് രാത്രി 11 മണി മുതല്‍ ഓണ്‍ലൈന്‍ ലൈസന്‍സ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ആര്‍ടിഎ

uae
  •  6 days ago
No Image

കളര്‍കോട് അപകടം: വാഹന ഉടമയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 days ago
No Image

അക്ഷരത്തെറ്റ് ഗുരുതരപിഴവ്; പൊലിസ് മെഡല്‍ നിര്‍മിച്ച സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തണം- റിപ്പോര്‍ട്ട്

Kerala
  •  6 days ago
No Image

വിശപ്പകറ്റാന്‍ പുല്ലു തിന്നുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍

International
  •  6 days ago
No Image

ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  6 days ago
No Image

500 രൂപ പോലും കൊണ്ടു വരാറില്ല; രാജ്യസഭയിലെ ഇരിപ്പിടത്തില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന ആരോപണം നിഷേധിച്ച് സിങ്‌വി  

National
  •  6 days ago