ആവാസ് ഇന്‍ഷുറന്‍സ് പദ്ധതി: 20,000 ലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തു
കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ആവിഷ്‌ക്കരിച്ച സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ആവാസില്‍ ജില്ലയില്‍ ഇതുവരെ 20000ല്‍ പരം തൊഴിലാളികള്‍ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കി. തികച്ചും സൗജന്യമായ ഈ പദ്ധതിയില്‍ 18നും 60നും ഇടയില്‍ പ്രായമുള്ള തൊഴിലെടുക്കുന്ന ഏത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ചേരാവുന്നതാണ്. അംഗങ്ങളായവര്‍ക്ക് പ്രതിവര്‍ഷം 15,000 രൂപയുടെ സൗജന്യ ചികിത്സയും അപകട മരണത്തിന് രണ്ട് ലക്ഷം രൂപ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കുന്നതാണ്. ജില്ലയില്‍ വടകര, കൊയിലാണ്ടി, താമരശ്ശേരി, കോഴിക്കോട് സിറ്റി മേഖലകളില്‍ ഇപ്പോള്‍ രജിസ്‌ട്രേഷന്‍ നടന്നുവരുന്നുണ്ട്. ഇനിയും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത തൊഴിലാളികള്‍ ഉടന്‍തന്നെ രജിസ്‌ട്രേഷന്‍ ചെയ്യണമെന്നും ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്ന തൊഴിലുടമകള്‍ മുഴുവന്‍ തൊഴിലാളികളേയും പദ്ധതിയില്‍ ചേര്‍ക്കേണ്ടതാണെന്നും ജില്ലാ ലേബര്‍ ഓഫിസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) ബാബു കാനപ്പള്ളി അറിയിച്ചു. വിവരങ്ങള്‍ക്ക്: 0495 2370538.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."