HOME
DETAILS

പൊലിസ് ഓഫിസേഴ്‌സ് അസോ. ജില്ലാ സമ്മേളനം 25ന് അടിമാലിയില്‍

  
backup
March 21 2018 | 05:03 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%87%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%b8%e0%b5%8b-%e0%b4%9c%e0%b4%bf-2

 

അടിമാലി: കേരള പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ സമ്മേളനം 25ന് അടിമലിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അടിമാലി പഞ്ചായത്ത് ടൗണ്‍ ഹാളിലാണ് സമ്മേളം നടക്കുക.
25ന് രാവിലെ 9.30ന് പതാക ഉയര്‍ത്തല്‍. 10 മണിയ്ക്ക് ആരംഭിക്കുന്ന പൊതുസമ്മേളനം വൈദ്യുതി മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും.അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ.കെ.റഷീദ് അധ്യക്ഷനാകും. ഇടുക്കി ജില്ലാ പൊലിസ് മേധാവി കെ.ബി വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. ദേവികുളം എം.എല്‍.എ.എസ് രാജേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. ഉച്ചകഴിഞ്ഞ് 1.30 ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ പൊലിസ് മേധാവി കെ.ബി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികളായ എ.കെ.റഷീദ്, കെ.ജി പ്രകാശ്, സി.ആര്‍ സന്തോഷ്, കെ.ഡി മണിയന്‍,സന്തോഷ് സജീവ് എന്നിവര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."