വെള്ളം കുടിമുട്ടിച്ച് ഉദ്യോഗസ്ഥര്‍; നിസഹായരായി നിര്‍ധന കുടുംബം
കളമശ്ശേരി: നിര്‍ധന കുടുംബത്തിന്റെ കുടിവെള്ള വിതരണം വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പില്ലാതെ വിച്ഛേദിച്ചു.
പോട്ടച്ചാല്‍ നഗറില്‍ വലിയ പറമ്പില്‍ അബ്ദുള്‍ അസീസിന്റെയും കുടുംബത്തിന്റെയും ഏക ആശ്രയമായിരുന്ന വാട്ടര്‍ കണക്ഷന്‍ വിച്ഛേദിച്ചതിനാല്‍ പ്രാഥമിക കാര്യങ്ങള്‍ക്ക് പോലും അയല്‍ വീട്ടുകാരെ ആശ്രയിക്കേണ്ട അവസ്ഥയിലായിരിക്കുകയാണ്.
നാലു മാസം മുന്‍പ് 25000 യുടെ ബില്ല് വന്നപ്പോള്‍ പകച്ചുപോയ വീട്ടുകാര്‍ പലതവണ വാട്ടര്‍ അതോറിറ്റി ഓഫിസ് കയറിയിറങ്ങിയപ്പോള്‍ പൈപ്പ് പൊട്ടി ഒഴുകി പോയതാണു കനത്ത ബില്ല് ലഭിക്കാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. നിരന്തരം പരാതിയുമായി കയറിയിറങ്ങിയപ്പോള്‍ 18,698 രൂപയായി കുറച്ചു നല്‍കി.
മൂന്നു തവണയായി അടച്ചു തീര്‍ക്കാനും അറിയിച്ചു.ഇതു പ്രകാരം ഏപ്രില്‍ 25ന് അസീസിന്റ ഭാര്യ കുറച്ച് തുക അടച്ചിരുന്നു.എന്നാല്‍ വ്യാഴാഴ്ച വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ എത്തി വീട്ടുകാരെ അറിയിക്കാതെ കുടിവെള്ള പൈപ്പ് മുറിച്ചുമാറ്റുകയും മീറ്റര്‍ അഴിച്ചെടുക്കുകയുമായിരുന്നു.
ശബ്ദം കേട്ട് വീട്ടുകാര്‍ എത്തി വെള്ളം കിട്ടാന്‍ മറ്റു മാര്‍ഗമില്ലന്നും ഉടന്‍ കുറച്ച് പണം കൂടി അടക്കാമെന്ന് പറഞ്ഞെങ്കിലും ഉദ്യോഗസ്ഥര്‍ അയഞ്ഞില്ല.
രേഗിയായതിനാല്‍ ജോലിക്കു പോകാതെ വീട്ടില്‍ കഴിയുന്ന അസീസിന്റെ ഭാര്യ വീട്ടുജോലിക്കു പോയാണ് കുടുംബം പോറ്റുന്നത്.
വാട്ടര്‍ കണക്ഷന്‍ പുന:സ്ഥാപിക്കണമെന്ന ആവശ്യവുമായി അതോറിറ്റി ഓഫിസിലെത്തിയ ഹസീനയോട് 5000 രൂപ അടച്ചാല്‍ റീ ക ണക്ഷന്‍ നല്‍കാമെന്നറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."