HOME
DETAILS
MAL
അവിശ്വാസ പ്രമേയം പരിഗണിക്കാതെ ലോക്സഭ ഇന്നും പിരിഞ്ഞു
backup
March 21 2018 | 07:03 AM
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയ നോട്ടിസ് ഇന്നും ലോക്സഭ പരിഗണിച്ചില്ല. പ്രതിപക്ഷ ബഹളം ചൂണ്ടിക്കാട്ടി ലോക്സഭ ഇന്നും പിരിഞ്ഞു.
പ്രമേയം പരിഗണിക്കാത്തതാണ് ഇന്ന് ലോക്സഭയെ കലുഷിതമാക്കിയത്. ടി.ഡി.പി വൈ.എസ്.ആര് കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് ടി.ഡി.പി എം.പിമാര്‍ ബഹളം തുടര്‍ന്നതോടെ രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞിട്ടുണ്ട്.
ടി.ഡി.പി എം.പി തോട്ട നരസിംഹവും വൈ.എസ്.ആര് കോണ്‍ഗ്രസ് എം.പി വൈ.വി സുബ്ബ റെഡ്ഡിയുമാണ് അവിശ്വാസ പ്രമേയത്തിന് നോട്ടിസ്? നല്‍കിയത്. ഇരു പാര്‍ട്ടികളും ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യപ്പെട്ടാണ് സര്‍ക്കാറിനെതിരെ രംഗത്ത് വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."