ദ്രാവിഡ ഭാഷാ കുടുംബത്തിന് 4,500 വര്‍ഷം പഴക്കമുണ്ടെന്ന് പഠനം
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ദക്ഷിണ-മധ്യഭാഗങ്ങളിലുള്ള ദ്രാവിഡ ഭാഷാ കുടുംബം ഏകദേശം 4,500 വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ രൂപകൊണ്ടെതാണെന്നു പഠനം.
മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി സന്‍സ് ഓഫ് ഹ്യൂമന്‍ ഹിസ്റ്ററിയിലെ ശാസ്ത്രജ്ഞരും അന്താരാഷ്ട്ര ഗവേഷകരുമാണ് പഠനം നടത്തിയത്.
ദ്രാവിഡ ഭാഷ സംസാരിക്കുന്നവരില്‍ നിന്നാണ് ഇവര്‍ അവശ്യമായ വിവരങ്ങള്‍ എടുത്തത്. സൗത്ത് ഏഷ്യയുടെ കിഴക്ക് അഫ്ഗാനിസ്ഥാന്‍ മുതല്‍ ബംഗ്ലാദേശ് വരെയുള്ള പ്രദേശത്ത് 600ലധികം ഭാഷകള്‍ സംസാരിക്കുന്നുണ്ട്. ഇതില്‍ ദ്രാവിഡ, ഇന്‍ഡോ-യൂറോപ്യന്‍,സിനോ-ടിബറ്റന്‍ തുടങ്ങിയ ആറ് വലിയ ഭാഷാ കുടുംബവും ഉണ്ട്.
വ്യത്യസ്തമായ 80 ഭാഷകള്‍ ദ്രാവിഡ ഭാഷാ കുടുംബത്തിലുണ്ട്. മധ്യ ഇന്ത്യയിലും ദക്ഷിണ ഇന്ത്യയിലുമായി 22 കോടി ജനങ്ങള്‍ ദ്രാവിഡ ഭാഷകള്‍ സംസാരിക്കുന്നുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി.
മലയാളം, കന്നഡ, തെലുങ്കു, തമിഴ് എന്നീ ഭാഷകള്‍ക്ക് സാഹിത്യ പാരമ്പര്യമുണ്ട്. ഈ നാലു ഭാഷകളില്‍ തമിഴ് ഏറ്റവും പഴക്കമുള്ളതായി കണ്ടെത്തിയിരുന്നു.
ദ്രാവിഡ ഭാഷ യുറേഷ്യയിലെ പഴയചരിത്രം മനസിലാക്കാന്‍ സഹായിക്കുന്നുണ്ടെന്നും മറ്റു ഭാഷാ ഗ്രൂപ്പുകളെ സ്വാധീനിക്കുന്നുണ്ടെന്നും മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ അനിമാരി വെര്‍ക്കെര്‍ക്ക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."