ലോക ജലദിനം നാളെ; വിവിധ പരിപാടികളോടെ ആചരിക്കും
മലപ്പുറം: ലോക ജലദിനം നാളെ പഞ്ചായത്തുതലത്തില്‍ വിവിധ പരിപാടികളോടെ ആചരിക്കാന്‍ ജലനിധിയുടെ സംസ്ഥാന ഓഫിസും മേഖലാ ഓഫിസും കര്‍മ പരിപാടികള്‍ ആവിഷ്‌കരിച്ചു.
കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ജലനിധി പദ്ധതിയില്‍ പങ്കാളികളായ 41 ഗ്രാമപഞ്ചായത്തുകളിലും ജലശ്രീ ക്ലബുകള്‍ ആരംഭിച്ച 35 സ്‌കൂളുകളിലും 'സംരക്ഷിക്കാം പ്രകൃതിയെ ജലത്തിനായി' എന്ന സന്ദേശത്തെ അടിസ്ഥാനമാക്കി പഠനക്ലാസുകളും ജലദിന പ്രതിജ്ഞയും, ജലനിധി ഗുണഭോക്തൃ സമിതികളുടെ ജലസംരക്ഷണ വിതരണ പ്രവര്‍ത്തനങ്ങള്‍ക്കു പ്രോത്സാഹനം നല്‍കുക തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. മഴക്കാലത്തെ വരവേല്‍ക്കാനും വെള്ളം പഴാകുന്നില്ലെന്ന് ഉറപ്പുവരുത്താനുമുള്ള കര്‍മപരിപാടികള്‍ക്കും ജലദിനത്തില്‍ രൂപം നല്‍കും. സംസ്ഥാനതല പരിപാടി നാളെ രാവിലെ പത്തിനു തിരുവനന്തപുരം ഐ.എം.ജി ഹാളില്‍ ജല വിഭവ വകുപ്പ് മന്ത്രി മാത്യൂ ടി. തോമസിന്റെ അധ്യക്ഷതയില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും.
സംസ്ഥാനതല പരിപാടിയില്‍ പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് പ്രസിഡന്റുമാര്‍, സഹായ സംഘടനാ പ്രതിനിധികള്‍, മേഖലാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇതോടൊപ്പം നെഹ്‌റു യുവ കേന്ദ്രയുടെ സഹകരണത്തോടെ ട്രെയിന്‍ കാംപയിനും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."