ദേശീയപാത വികസനം: സര്‍വേയ്ക്കു വേഗം കൂട്ടുന്നു
മലപ്പുറം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ടു നടക്കുന്ന സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്കു വേഗത കൂട്ടാന്‍ നാളെ മുതല്‍ അതിര്‍ത്തി നിര്‍ണയിക്കുന്ന ജീവനക്കാരുടെ മൂന്ന് യൂനിറ്റുകളെക്കൂടി അധികമായി നിയോഗിക്കും. ദേശീയപാത വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നിര്‍ദിഷ്ട അലൈന്‍മെന്റ് ഭൂമിയില്‍ മധ്യഭാഗം കണ്ടെത്തി രണ്ടു ഭാഗത്തേയ്ക്കുമുള്ള അതിര്‍ത്തി നിര്‍ണയിക്കുന്നത്.
ഈ ജോലിയുടെ വേഗത കൂട്ടാനാണ് ഉദ്ദേശിക്കുന്നത്. ഇതുവരെ 800 മീറ്റല്‍ അതിര്‍ത്തി നിര്‍ണയമാണ് പൂര്‍ത്തിയായിട്ടുള്ളത്. ഇതില്‍ 200 മീറ്റര്‍ അളവില്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍, നഷ്ടപ്പെടുന്ന മരങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ കണക്കെടുപ്പ് തുടങ്ങിയവ പൂര്‍ത്തിയായിട്ടുണ്ട്. സെന്റര്‍ മാര്‍ക്കിങ് ഒരു ദിവസം മൂന്നു കിലോമീറ്റര്‍ എന്ന ലക്ഷ്യം ഉടന്‍ നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, സ്ഥാപിച്ച സര്‍വേ കല്ലുകള്‍ ഇളക്കിമാറ്റുകയോ നശിപ്പിക്കുകയോ ചെയ്താല്‍ അത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നു ജില്ലാ കലക്ടര്‍ അറിയിച്ചു. സര്‍വേ കല്ലുകള്‍ മാറ്റുകയോ ഒഴിവാക്കുകയോ ചെയ്താല്‍ ഗ്ലോബല്‍ പൊഷസനിങ് സിസ്റ്റം വഴി അത്തരം കാര്യങ്ങള്‍ അറിയാന്‍ കഴിയും. അതിനാല്‍ അവ ഉടനെ പുനഃക്രമീകരിക്കുന്നതിനു നടപടയെടുക്കും. ഇതിനു പുറമേ കുറ്റക്കാര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."