HOME
DETAILS

ഇസാഫ് ഊര്‍ജ ബോധവത്കരണ സെമിനാര്‍ നടത്തി

  
backup
March 21 2018 | 09:03 AM

%e0%b4%87%e0%b4%b8%e0%b4%be%e0%b4%ab%e0%b5%8d-%e0%b4%8a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c-%e0%b4%ac%e0%b5%8b%e0%b4%a7%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%b8%e0%b5%86

 

തൃശൂര്‍: ഊര്‍ജ്ജകിരണ്‍ 2017-18 ന്റെറ ഭാഗമായി എനര്‍ജി മാനേജ്മന്റ് സെന്റര്‍, അനെര്‍ട്, സി.ഇ.ഡി എന്നീ സംഘടനകളുടെ സാങ്കേതിക സഹായത്തോടുകൂടി ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്ക് സംഘടിപ്പിച്ച ഊര്‍ജ്ജ സംരക്ഷണഅക്ഷയ ഊര്‍ജ്ജ ബോധവത്കരണ സെമിനാര്‍ ചാലക്കുടി, പുതുക്കാട,് വള്ളത്തോള്‍ എന്നീ സ്ഥലങ്ങളില്‍ നടന്നു. ഊര്‍ജ്ജകാര്യശേഷിയും സംരക്ഷണവും എന്ന വിഷയത്തെ ആസ്പദമാക്കി ചാലക്കുടി നഗരസഭാ കാര്യാലയത്തില്‍ സംഘടിപ്പിച്ച സെമിനാറിന്റെ ഉത്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍, ജയന്തി പ്രവീണ്‍കുമാറും, പുതുക്കാട് ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ സംഘടിപ്പിച്ച ചടങ്ങിന്റെ ഉത്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമനും, വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ സംഘടിപ്പിച്ച ചടങ്ങിന്റെ ഉത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദ്മജ. പിയും നിര്‍വഹിച്ചു. എനര്‍ജി മാനേജ്‌മെന്റ് സെന്റെര്‍ നടപ്പിലാക്കി വരുന്ന ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പരിശീലന ബോധവത്കരണ പരിപാടിയാണ് ഊര്‍ജ്ജകിരണ്‍. പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ 26 വര്‍ഷങ്ങളിലായി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു പ്രാധാന്യം നല്‍കി വിവിധ പരിപാടികള്‍ ഏറ്റെടുത്തിരുന്ന ഇസാഫ് കേരള സര്‍ക്കാര്‍ ഏജന്‍സിയായ എനര്‍ജി മാനേജ്മന്റ് സെന്റിന്റെ സഹകരണത്തോടെ ഊര്‍ജ്ജ സംരക്ഷണ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നു. ചാലക്കുടി നഗരസഭയില്‍ സംഘടിപ്പിച്ച സെമിനാറില്‍ നഗരസഭ വൈസ്‌ചെയര്‍മാന്‍ വില്‍സണ്‍ പാണാട്ടുപറമ്പിലും പുതുക്കാട് ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന്നും വള്ളത്തോള്‍ നഗറില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് പി. സുലൈമാനും അധ്യക്ഷരായി. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് സസ്‌റ്റൈനബിള്‍ ബാങ്കിംഗ് ലീഡ് അഡ്വൈസര്‍ ക്രിസ്തുദാസ് കെ. വി ചടങ്ങില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിനിത ബാബു, ഗ്രാമപഞ്ചായത്ത് അംഗം രാധ വിശ്വനാഥന്‍, പി. ജെ മാത്യു, ജോര്‍ജ് എം.പി, ഷൈനി വര്‍ഗീസ്, നിജോ സി. ജെ, ജിത് ടി. ജെ., അര്‍ജുന്‍, സനല്‍, രശ്മി എന്നിവര്‍ വിവിധ സെമിനാറുകളില്‍ പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago
No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago