പ്രകൃതി സൗഹൃദ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും
കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സി.എം.എഫ്.ആര്‍.ഐ) ഏപ്രില്‍ 11,12 തീയതികളില്‍ നടക്കുന്ന ദേശീയ സമ്മേളനത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പകരമായി ഉപയോഗിക്കാവുന്ന പ്രകൃതിസൗഹൃദ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും നടക്കും.
നിത്യോപയോഗ ഗാര്‍ഹിക വസ്തുക്കള്‍ കൂടാതെ മാലിന്യ നിര്‍മാര്‍ജനത്തിനും പ്ലാസ്റ്റിക് റീസൈക്ലിങ്ങിനുമുള്ള സാങ്കേതികവിദ്യാ മാതൃകകളുടെയും പ്രദര്‍ശനവും വിപണനവുമുണ്ടാകും. വാഴയില, പോളപ്പായല്‍ തുടങ്ങിയവയില്‍ നിന്ന് നിര്‍മിച്ച മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുമുണ്ടാകും.
ഉല്‍പന്നങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ സ്റ്റാളുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9496449609, 9495317931. കടലില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നതിന്റെ പ്രത്യാഘാതം ചര്‍ച്ച ചെയ്യുന്നതിനും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുമായി മറൈന്‍ ബയോളജിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് (എം.ബി.എ.ഐ) രണ്ട് ദിവസത്തെ ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."