മുദരിസുമാര്‍ മുഴുസമയ ദീനീ സേവകര്‍: പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്
കണ്ണൂര്‍: ദീനിന്റെ അടിസ്ഥാനവും ഇസ്ലാമിന്റെ ജീവനുമായ മതവിജ്ഞാനം നല്കുന്ന മുദരിസുമാര്‍ മുഴുസമയ ദീനീ സേവകരാണെന്നും പുതിയ കാലഘട്ടത്തിന്റെ നാഡീ മിടിപ്പുകള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തനമേഖല മെച്ചപ്പെടുത്തുന്നതിനുള്ള അവരുടെ കൂട്ടായ്മ ശ്ലാഘനീയമാണെന്നും സമസ്ത ജില്ലാ പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര് പ്രസ്താവിച്ചു. ജംഇയ്യത്തുല്‍ മുദരിസീന്‍ കണ്ണൂര്‍ ജില്ലാതല മെംബര്‍ഷിപ്പ് ഉദ്ഘാടനം സയ്യിദ് എ. ഉമര്‍കോയ തങ്ങള്‍ അല്‍ മള്ഹൂറിന് നല്കി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദര്‍സുകള്‍ക്ക് ഊര്‍ജം നല്കാന് മഹല്ല് നേതൃത്വം തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ സയ്യിദ് ഉമര്‍കോയ തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്കി. കെ.കെ മുഹമ്മദ് ദാരിമി അരിയില്‍, മുഹമ്മദ് ശരീഫ് ബാഖവി, അബ്ദുറഹ്മാന് ഹൈതമി ബ്ലാത്തൂര്‍, അബൂബക്കര്‍ ബാഖവി അബ്ദുറസാഖ് ഫൈസി, അബ്ദുറശീദ് സഅദി, അഷ്റഫ് അല്‍ ഖാസിമി, ഷാഹുല്‍ ഹമീദ് ബാഖവി, യൂസുഫ് ബാഖവി കണ്ണപുരം, അബ്ദുസ്സമദ് ബാഖവി, അബ്ദുല്‍ ഫത്താഹ് ദാരിമി, യൂസുഫ് ബാഖവി മൊറയൂര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."