HOME
DETAILS

അധ്യാപക ദ്രോഹ നടപടികള്‍ക്കെതിരേ പ്രതിഷേധസംഗമം

  
backup
March 22, 2018 | 5:07 AM

%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95-%e0%b4%a6%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%b9-%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d-2

താമരശ്ശേരി: കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ ഉപഡയരക്ടര്‍ നടത്തുന്ന പക്ഷപാതപരമായ നടപടികള്‍ക്കെതിരെയും അന്യായ സസ്പന്‍ഷനുകള്‍ക്കെതിരെയും കെ.പി.എസ്.ടി.എ താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി.
താമരശ്ശേരി ഉപജില്ലയിലെ ചെമ്പുകടവ് ഗവണ്‍മെന്റ് യു.പി.സ്‌കൂളിലെ അന്യായമായി സസ്‌പെന്റ് ചെയ്യപ്പെട്ട മൂന്ന് അധ്യാപകരെയും വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്.
യാതൊരു ന്യായീകരണവുമില്ലാത്ത നടപടികള്‍ തുടരുന്നതിനിടയിലാണ് സ്‌കൂളില്‍ മദ്യക്കടത്തുമായി ബന്ധപ്പെട്ട വിവാദമുണ്ടായത്. ധാര്‍മ്മിക ഉത്തരവാദിത്തം ചുമത്തി ശിക്ഷിക്കപ്പെടേണ്ട അധ്യാപകരെ രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങി അവിടെത്തന്നെ നിലനിര്‍ത്താനായി മുമ്പേ സസ്‌പെന്റ് ചെയ്തവരെ സ്ഥലം മാറ്റത്തോടെ തിരിച്ചെടുത്തിരിക്കുകയാണ്. ഇത് അന്യായമാണെന്നും മദ്യക്കടത്തുമായി ബന്ധപ്പെട്ടവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടണ്ട് കെ.പി.എസ്.ടി.എ കോഴിക്കോട് ഡി.ഡി.ഇ.യെ ബഹിഷ്‌കരിച്ചു.
കോഴിക്കോട് ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ജില്ലകളിലും ഇതിന്റെ ആദ്യപടിയായി പ്രതിഷേധ സംഗമം നടക്കുകയാണ്. താമരശ്ശേരിയിലെ പ്രതിഷേധ സംഗമം മുന്‍ എം.എല്‍.എ വി.എം. ഉമ്മര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
കെ.പി.സി.സി.മെമ്പര്‍ എ.അരവിന്ദന്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പറമ്പാട്ട് സുധാകരന്‍, സംസ്ഥാന സെക്രട്ടറി ഇ.പ്രദീപ്കുമാര്‍,സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഇ.ബാബുരാജ്, ജില്ലാ പ്രസിഡന്റ് ശ്യാംകുമാര്‍, സെക്രട്ടറി അശോക് കുമാര്‍, പി.കെ.അരവിന്ദന്‍, സംസ്ഥാന കൗണ്‍സിലര്‍ പി.ജെ.ദേവസ്യ,പി.എം.ശ്രീജിത്ത്, ശാജു.പി.കൃഷ്ണന്‍, നവാസ് ഈര്‍പ്പോണ, സാദിഖ് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹെലികോപ്റ്ററിലും കവചിത വാഹനത്തിലും കോടതിയിലേക്ക്; ന്യൂയോർക്കിൽ മഡുറോയുടെ വിചാരണ തുടങ്ങി

International
  •  10 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്‌ഐടി വിപുലീകരിക്കാൻ എഡിജിപിക്ക് അധികാരം; അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി 

Kerala
  •  10 days ago
No Image

അബൂദബി വാഹനാപകടം; ചികിത്സയിലായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു

uae
  •  10 days ago
No Image

സഊദിയിലേക്കുള്ള വിസിറ്റിംഗ് വിസകളുടെ കാലാവധി 30 ദിവസമാക്കി കുറച്ചു

Saudi-arabia
  •  10 days ago
No Image

ഷാർജയിൽ ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കാൻ അവസരം; സമയപരിധി ജനുവരി 10-ന് അവസാനിക്കും

uae
  •  10 days ago
No Image

സമസ്തക്ക് ജനമനസ്സുകളിൽ വലിയ അംഗീകാരം'; സന്ദേശ യാത്രയുടെ വിജയം ഇതിന് തെളിവെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  10 days ago
No Image

ആറ്റിങ്ങലിൽ സ്കൂൾ കെട്ടിടത്തിൽ നിന്നും വീണ് വിദ്യാർത്ഥിനിക്ക് പരുക്ക്

Kerala
  •  10 days ago
No Image

'അറസ്റ്റ് ചെയ്യാനാണെങ്കിൽ ചെയ്യട്ടെ'; പുനർജനി കേസിൽ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്ത് വി.ഡി. സതീശൻ

Kerala
  •  10 days ago
No Image

യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ വീടിന് നേരെ ആക്രമണം; ഒരാൾ കസ്റ്റഡിയിൽ

crime
  •  10 days ago
No Image

റൊണാൾഡോ ലോകകപ്പ് നേടില്ല, കിരീമുയർത്തുക ആ നാല് ടീമുകളിലൊന്നായിരിക്കും: മുൻ താരം

Football
  •  10 days ago