HOME
DETAILS

മഴക്കുഴി നിര്‍മാണം ആരംഭിച്ചു

  
backup
March 22 2018 | 05:03 AM

%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b4%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%82-%e0%b4%86%e0%b4%b0%e0%b4%82%e0%b4%ad%e0%b4%bf


താമരശ്ശേരി: ഏപ്രില്‍ 28-ന് അരേറ്റക്കുമ്മലില്‍ നടക്കുന്ന മുസ്‌ലിം ലീഗ് സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ലോക ജലദിനാചരണത്തോടനുബന്ധിച്ച് അരേറ്റക്കുന്ന് യൂനിറ്റ് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി മഴക്കുഴി നിര്‍മാണം ആരംഭിച്ചു. യൂനിറ്റിലെ 10 വീടുകള്‍ കേന്ദ്രീകരിച്ച് മഴക്കുഴി നിര്‍മിക്കും.ജല സംരക്ഷണ ബോധവല്‍ക്കരണവും ജലബജറ്റും അവതരിപ്പിച്ചു. സുബൈര്‍ വെഴുപ്പൂര്‍ ഉദ്ഘാടനം ചെയ്തു. നസീര്‍ പൊയിലില്‍ അധ്യക്ഷനായി. എ.കെ. അഷ്‌റഫ് ബിച്ചോന്‍, എ.കെ.ഹമീദ് ഹാജി, നാസര്‍, എ.കെ. സലീം, ഷംസിദ് എ.കെ, എ.കെ. നിസാര്‍, റംഷാദ് ബാബു, എ.കെ. സാബിത്തലി, എ.കെ.എ മജീദ് ചേച്ച സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."